ഭവനനിര്‍മാണ പദ്ധതി: താക്കോല്‍ദാനം നിര്‍വഹിച്ചു

ഭവനനിര്‍മാണ പദ്ധതി: താക്കോല്‍ദാനം നിര്‍വഹിച്ചു

മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയപുനരധിവാസ ഭവനനിര്‍മാണ പദ്ധതിയുടെ ഭാഗമായി പൊന്നാടില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം നിര്‍വഹിച്ചു.

പ്രളയദുരന്തത്തില്‍ സംഘടന രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസത്തിലും സജീവമായതുപോലെ ഭാവിയിലും ജനപക്ഷത്തുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡിവിഷന്‍ സെക്രട്ടറി സൈനുദ്ദീന്‍ പൊന്നാട്, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി അബ്ദുല്‍ ഖാദര്‍, പി ടി അബ്ദുറഹ്മാന്‍, യു കെ അബ്ദുസ്സലാം, അബ്ദുല്‍ ശുക്കൂര്‍ എന്നിവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top