Latest News

'തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും വാ തുറന്നാല്‍ പറയുന്നത് വര്‍ഗീയത'; പി വി അന്‍വര്‍

സര്‍ക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും പിണറായിയില്‍ നിന്ന് മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചതെന്നും അന്‍വര്‍

തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും വാ തുറന്നാല്‍ പറയുന്നത് വര്‍ഗീയത; പി വി അന്‍വര്‍
X

നിലമ്പൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. ഇടതുപക്ഷത്തോടൊപ്പം നിന്ന താന്‍ എംഎല്‍എ സ്ഥാനം രാജിവച്ച് പറഞ്ഞ കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്തുവെന്ന് പി വി അന്‍വര്‍. മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസ് മുന്നില്‍ നിന്ന് നയിച്ചിട്ട് കോഴിക്കോട്ടു പോലും പരാജയമുണ്ടായി. സര്‍ക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു. പിണറായിയില്‍ നിന്ന് മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചത്. ഇടതുപക്ഷം സ്വീകരിച്ച വര്‍ഗീയ നിലപാടുകളാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വാ തുറന്നാല്‍ പറയുന്നത് വര്‍ഗീയതയാണെന്നും അന്‍വര്‍ പറഞ്ഞു. 2026ല്‍ നൂറു സീറ്റില്‍ അധികം യുഡിഎഫിന് നേടാനാകും. തൊഴിലാളി വിഭാഗവും മതേതര മനുഷ്യരും എല്‍ഡിഎഫിനെ കൈവിട്ടു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എവിടേയും മല്‍സരിച്ചിട്ടില്ല. യുഡിഎഫിനെ പിന്തുണക്കുകയാണ് ചെയ്തതെന്നും പി വി അന്‍വര്‍ പറഞ്ഞു.

'ഇടതുപക്ഷ പ്രസ്ഥാനം വര്‍ഗീയതയ്‌ക്കെതിരേ നിലകൊണ്ട, തൊഴിലാളികള്‍ക്കു വേണ്ടി നിലകൊണ്ട പ്രസ്ഥാനമായിരുന്നു. ഈ രണ്ട് നിലപാടില്‍ നിന്നും വ്യതിചലിച്ച് കേരളത്തെ പരിപൂര്‍ണമായും വര്‍ഗീയവത്കരിക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന് അടിമപ്പെട്ടതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം സര്‍ക്കാരില്‍ എടുത്ത പല നിലപാടുകളും. തൊഴിലാളികള്‍ക്കു വേണ്ടി നിലകൊണ്ടിരുന്ന പാര്‍ട്ടി പരിപൂര്‍ണമായും തൊഴിലാളി വിരുദ്ധമായി. അദാനി അടക്കം പങ്കാളികളാണെന്ന് പറയുന്നതില്‍ അഭിമാനം കൊണ്ടു. ആശാ വര്‍ക്കര്‍മാരുടെ മാസങ്ങളായി തുടര്‍ന്ന സമരം ഈ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയും സര്‍ക്കാരിനുള്ള പങ്കും എല്ലാവരും വലിയ ഗൗരവത്തില്‍ ചര്‍ച്ച ചെയ്തതാണ്. പിണറായിസത്തിനെതിരായ കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. സര്‍ക്കാരിന് തുടരാനുള്ള അവകാശം എന്നോ നഷ്ടപ്പെട്ടതാണ്. എന്നാല്‍, പിണറായിയെ പോലെ ഒരാളില്‍ നിന്ന് ജനാധിപത്യ മര്യാദ പ്രതീക്ഷിക്കുന്നില്ല. ഏറ്റവും വലിയ വര്‍ഗീയത പറയുന്നയാളെ പുകഴ്ത്തിയയാളാണ് മുഖ്യമന്ത്രി. ബിജെപി പോലും വര്‍ഗീയതയില്‍ നിന്ന് മാറിനിന്ന് വികസനം പറയുമ്പോള്‍ മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും വാ തുറന്നാല്‍ വര്‍ഗീയത മാത്രം പറയുകയാണ്. അവരുടെ ദുരുദ്ദേശമാണ് കേരളത്തിലെ മതേതര സമൂഹം തള്ളിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഇടതുപക്ഷത്തിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകും' അന്‍വര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it