റിപബ്ലിക്കിനെ രക്ഷിക്കുക; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിന്റെ പ്രഖ്യാപനം നാളെ ആലപ്പുഴയില്‍

കോഴിക്കോട്: റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി ആരംഭിച്ചിട്ടുള്ള കാംപയിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം നാളെ ആലപ്പുഴയില്‍ നടക്കും. മാര്‍ച്ച് 20 ഞായറാഴ്ച വൈകീട്ട് 4.30ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ജനമഹാസമ്മേളനത്തിന്റെ പ്രഖ്യാപനം നടത്തും.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജനമഹാസമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം നടക്കും. സംസ്ഥാന സെക്രട്ടറി എസ് നിസാര്‍, തിരുവനന്തപുരം സോണല്‍ പ്രസിഡന്റ് എസ് നവാസ്, സോണല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം പങ്കെടുക്കും. ദേശീയതലത്തില്‍ ജനുവരി 26ന് ആരംഭിച്ച കാംപയിന്‍ ആഗസ്ത് 15നാണ് സമാപിക്കുക.
RELATED STORIES
സിപിഎം മേയര് ആര്എസ്എസ് വേദിയില്; കേരളത്തിലെ ശിശുപരിപാലനം മോശമെന്ന്...
8 Aug 2022 4:47 AM GMTഅട്ടപ്പാടിയില് വീണ്ടും നവജാത ശിശു മരിച്ചു
8 Aug 2022 4:28 AM GMTവെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്
8 Aug 2022 2:52 AM GMTവൈദ്യുതി ഭേദഗതി ബില്ല്: കെഎസ്ഇബി ജീവനക്കാര് ഇന്ന് പണിമുടക്കും
8 Aug 2022 2:35 AM GMTഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMT