കത്‌വ പോസ്റ്റര്‍: വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ നേതാക്കളെ വെറുതെ വിട്ടു

കോഴിക്കോട്: കത്‌വ പെണ്‍കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് ബാനറുകള്‍ സ്ഥാപിച്ച കേസില്‍ പ്രതികളെ മഞ്ചേരി പ്രത്യേക പോക്‌സോ കോടതി വെറുതെവിട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാക്കളായ നസീറ ബാനു, ഫായിസാ കരുവാരക്കുണ്ട്, റജീന വളാഞ്ചേരി, ഖൈറുന്നിസ മലപ്പുറം എന്നിവര്‍ക്കും യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ക്കും അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ക്കുമെതിരെയാണ് മലപ്പുറം പോലിസ് കേസെടുത്തിരുന്നത്.
കേസില്‍ പ്രതികള്‍ക്കെതിരേ തെളിവില്ലെന്ന് കണ്ട കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കി. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം പ്രതിഷേധ ബാനറില്‍ പ്രദര്‍ശിപ്പിച്ചത് കത്‌വ പെണ്‍കുട്ടിയെ അപമാനിക്കാനാണെന്ന നിലയില്‍ കേസെടുത്തു പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ പോലിസ് നടത്തിയ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് പ്രസ്താവനയില്‍ പറഞ്ഞു. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ അമീന്‍ ഹസ്സന്‍, യു എ അമീര്‍ എന്നിവര്‍ ഹാജരായി.
RELATED STORIES
താമരശ്ശേരിയില്‍ ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMTപുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ്: കെ കെ എബ്രഹാം കെപിസിസി ജനറല്‍...
2 Jun 2023 11:10 AM GMTജില്ലയിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണം: എസ്ഡിപിഐ
21 May 2023 9:16 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTപുതിയ കോഴ്സുകള്‍, പുതിയ തൊഴില്‍ സാധ്യതകള്‍;പ്രതീക്ഷയായി അസാപ്പ്...
2 Oct 2022 4:38 AM GMTവയനാട് ജില്ലാ പ്രസിഡണ്ടിന്റെ അറസ്റ്റ്: പോപുലര്‍ ഫ്രണ്ട് ഡിവൈഎസ്പി...
25 Sep 2022 4:51 PM GMT