Latest News

അതിവേഗ പാതയ്ക്ക് പുതിയ ഡിസൈനുമായി ഇ ശ്രീധരന്‍

അതിവേഗ പാതയില്‍ പത്തനംതിട്ടയും മലപ്പുറവും ഉള്‍പ്പെടും

അതിവേഗ പാതയ്ക്ക് പുതിയ ഡിസൈനുമായി ഇ ശ്രീധരന്‍
X

തിരുവനന്തപുരം: അതിവേഗ പാതയ്ക്ക് പുതിയ ഡിസൈനുമായി മെട്രോ മാന്‍ ഇ ശ്രീധരന്‍. സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് ഇ ശ്രീധരന്‍ മുന്നോട്ട് വെക്കുന്നത്. തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലാണ് പുതിയ റിപോര്‍ട്ട്. അതിവേഗ ലൈനിലേക്ക് പത്തനംതിട്ടയും മലപ്പുറവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്നു മണിക്കൂര്‍ 20 മിനിറ്റില്‍ ലക്ഷ്യത്തിലെത്തുന്ന രീതിയിലാണ് പുതിയ മോഡല്‍ ഇ ശ്രീധരന്‍ നിര്‍ദേശിക്കുന്നത്. എസി ചെയര്‍ കാര്‍ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക്. തൂണും തുരങ്കവും കൂടുതല്‍ വരുന്നതിനാല്‍ ചെലവ് കുറയുമെന്നാണ് വിലയിരുത്തുന്നത്. പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കിയിരിക്കുന്നത് 54,000 കോടി രൂപയാണ്.

ആര്‍ആര്‍ടിഎസ് നിരക്കിനേക്കാള്‍ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറച്ചാണ് പുതിയ ബദല്‍. പുതുക്കിയ റിപോര്‍ട്ട് മെട്രോ മാന്‍ ഇ ശ്രീധരന്‍ ഇന്ന് പുറത്തിറക്കും. കേന്ദ്രത്തിന്റ വാക്കാല്‍ അനുമതിയില്‍ റിപോര്‍ട്ടുമായി ഡിഎംആര്‍സി മുന്നോട്ട് വരികയാണ്. മൂന്നു മാസത്തിനകം ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

Next Story

RELATED STORIES

Share it