Latest News

സംസ്ഥാനത്ത് മഴ തുടരും

സംസ്ഥാനത്ത് മഴ തുടരും
X

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമന്ന് നിര്‍ദ്ദേശിച്ചു. ഉച്ചയ്ക്ക് രണ്ടു മണി മുരല്‍ രാത്രി പത്തു മണി വരെ ഇടിമിന്നല്‍ സാധ്യത കൂടുതലാണ്. ഈ സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക.

കേരള തീരത്ത് നിലവില്‍ മല്‍സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും കടലില്‍ പോകുന്നവര്‍ കാലാവസ്ഥാ മാറ്റങ്ങള്‍ ശ്രദ്ധിക്കണം. മഴ പെയ്യുന്ന സമയത്ത് മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കുക. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.

ചിലയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മരങ്ങള്‍ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകള്‍ക്ക് നാശനഷ്ടമുണ്ടാകാനും സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it