Latest News

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് അറസ്റ്റില്‍
X

ന്യൂഡല്‍ഹി : യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് അറസ്റ്റില്‍. എഐ ഉച്ചകോടിക്കിടെയുണ്ടായ പ്രതിഷേധത്തിനെതിരേയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

ഏകദേശം 20 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയോടെയാണ് അറസ്റ്റുണ്ടായത്. ഈ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന എട്ടാമത്തെ അറസ്റ്റാണിത്.കേസില്‍ നേരത്തെ അറസ്റ്റിലായ ഏഴ് പേരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.

ക്രിമിനല്‍ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉപദ്രവിക്കല്‍, നിയമലംഘനം എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്.ഇന്ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ പോലിസ് കസ്റ്റഡിയില്‍ വാങ്ങാന്‍ സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it