Latest News

ഡി എ സന്ദേശ വിവാദം; സന്ദേശം അയക്കുന്നതിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

ഡി എ സന്ദേശ വിവാദം; സന്ദേശം അയക്കുന്നതിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി
X

കൊച്ചി: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിന് തിരിച്ചടി. സന്ദേശം അയക്കുന്നതിന് ഹൈക്കോടതി പൂര്‍ണ വിലക്കേര്‍പ്പെടുത്തി. സ്വകാര്യതയിലേക്ക് കടന്നുകയറാനാവില്ലെന്നും ഇനിയും സന്ദേശം അയക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു. വിഷയത്തില്‍ വ്യാഴാഴ്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു. ജീവനക്കാരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന സുപ്രിംകോടതി വിധി ഉദ്ധരിച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സോഫ്റ്റ് വെയറായ സ്പാര്‍ക്കില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ചെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം.

സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പുറമേ ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നവര്‍, സ്ത്രീസുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കള്‍, സംരംഭകര്‍ എന്നിവര്‍ക്കാണ് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയിട്ടുള്ളത്. ഇവരുടെയൊക്കെ ഫോണ്‍ നമ്പര്‍ അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ മുഖ്യമ്രന്തിയുടെ ഓഫീസിലേക്ക് എന്തിന്, എങ്ങനെ കൈമാറി എന്നതില്‍ വ്യക്തതയില്ല. ജീവനക്കാരുടേത് ഉള്‍പ്പൈട സന്ദേശം ലഭിച്ച ആരുടെയും സമ്മതം വാങ്ങതെയാണ് അവരുടെ ഫോണ്‍ നമ്പര്‍ അടക്കമെടുത്തതെന്ന വാദവും ഉയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it