- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി

ഗോപാല്‍ഗഞ്ച്: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് 28കാരനായ മകന്‍ മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി. സുമിത്രാ ദേവിയെ (50) മകന്‍ രാംഭരോസെ റാവത്താണ് കൊലപ്പെടുത്തിയത്. ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ വൈകുണ്ഠപൂരിലാണ് സംഭവം.
ദിവസക്കൂലി തൊഴിലാളിയായ രാംഭരോസെ മദ്യം വാങ്ങാന്‍ സുമിത്രാ ദേവിയോട് 100 രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ പ്രകോപിതനായ ഇയാള്‍ മാതാവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു ഇരുമ്പ് വടിയും മൂര്‍ച്ചയുള്ള ആയുധവും ഫോറന്‍സിക് സംഘം കണ്ടെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ കഴുത്തറുത്തതാണ് മരണകാരണമെന്ന് സബ് ഡിവിഷണല്‍ പോലിസ് ഓഫീസര്‍ രാജേഷ് കുമാര്‍ സ്ഥിരീകരിച്ചു.
പ്രതി മദ്യത്തിന് പുറമെ മയക്കുമരുന്നിനും അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. പിടിയിലായ രാംഭരോസെ റാവത്ത് ദിവസക്കൂലി തൊഴിലാളിയാണ്. എന്നാല്‍ സമ്പാദിക്കുന്ന പണമത്രയും മദ്യത്തിനും മയക്കുമരുന്നിനുമാണ് ഇയാള്‍ ചിലവാക്കിയിരുന്നത്. ലഹരിക്ക് പണമില്ലാതെ വരുമ്പോള്‍ വീട്ടില്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. 2016ല്‍ ഗോപാല്‍ഗഞ്ചില്‍ വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ച സംഭവത്തിന് ശേഷം മദ്യനിരോധനം ഏര്‍പ്പെടുത്തിയെങ്കിലും, ലഹരിയുടെ മറ്റു വകഭേദങ്ങള്‍ യുവാക്കള്‍ക്കിടയില്‍ പടരുന്നത് വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















