Latest News

നവകേരള സര്‍വേ; ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്‌റ്റേ

നവകേരള സര്‍വേ; ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്‌റ്റേ
X

ന്യൂഡല്‍ഹി: നവകേരള സര്‍വേയില്‍ സര്‍ക്കാരിന് ആശ്വാസം. ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു.ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. കോടികള്‍ ചെലവഴിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം ആരായുന്നതില്‍ എന്താണ് കുഴപ്പമെന്നും സുപ്രിംകോടതി ഹരജിക്കാരോട് ചോദിച്ചു.

വികസന നേട്ടങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം തേടുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും ഹൈക്കോടതിയുടെ ഇടപെടല്‍ ഇതിന് തടസ്സമാണെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മന്ത്രിസഭയുടെ അനുമതിയോടെയാണ് സര്‍വ്വേ നടത്തുന്നതെന്നും ബജറ്റില്‍ വകയിരുത്തിയ പണമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നുമാണ് സംസ്ഥാനം കോടതിയെ അറിയിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു എന്ന് അറിയുന്നതിനായിട്ടായിരുന്നു സര്‍ക്കാര്‍ നവകേരള സര്‍വ്വേ പ്രഖ്യാപിച്ചത്. 20 കോടി രൂപ ഇതിനായി വകയിരുത്തി. ഇതിനെതിരേയാണ് കെഎസ്യു നേതാക്കളായ അലോഷ്യസ് സേവ്യര്‍, മുബാസ് എന്നിവര്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയത്. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നു എന്നാണ് ഹരജിയില്‍ ചൂണ്ടികാട്ടിയത്. സര്‍ക്കാരിന്റെ ഈ നടപടി നിയമങ്ങള്‍ക്ക് അനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ സര്‍വ്വേ നടപടികള്‍ റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ വിധിക്കെതിരേയാണ് കേരള സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it