Latest News

'ശബരിമല സ്ത്രീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കരുത്'; വെള്ളാപ്പള്ളി നടേശന്‍

സതീശന്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ടെന്ന് വെള്ളാപ്പള്ളി

ശബരിമല സ്ത്രീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കരുത്; വെള്ളാപ്പള്ളി നടേശന്‍
X

കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി. അതിനെ വേണ്ട രീതിയില്‍ പ്രതിരോധിക്കാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. ശബരിമല വിഷയത്തിലെ മാര്‍ക്കറ്റിങ് പ്രചരണത്തില്‍ യുഡിഎഫ് മുന്നിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സ്വര്‍ണക്കെള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരേ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. തന്ത്രി കുറ്റവാളിയാണെന്ന് പറയേണ്ടത് കോടതി. ഒരു കോടതിയേ തന്ത്രിയെ വെറുതെ വിട്ടിട്ടുള്ളൂ. മറ്റൊരു കോടതിയില്‍ എത്തിയാല്‍ തന്ത്രി കുറ്റവാളി ആയേക്കാം. തന്ത്രിയെ മാത്രം എന്തിന് സംരക്ഷിക്കണം. ശങ്കര്‍ ദാസ് ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ കിടക്കുന്നു. വാസു അഴിമതി കാണിച്ചെന്ന് താന്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് വേണ്ടി പറയാന്‍ ഇവിടെ ആരുമില്ല. തന്ത്രിക്ക് വേണ്ടി പറയാന്‍ രാഷ്ട്രീയക്കാര്‍ മല്‍സരിക്കുന്നു. തിരഞ്ഞെടുപ്പ് വരെ തന്ത്രിയുള്ളൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തന്ത്രിയും ചാവും ശബരിമലയും പോകുമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ വെള്ളാപ്പള്ളി പ്രശംസിച്ചു. കഴിവുള്ള മിടുക്കിയായ സ്ത്രീയാണ് വീണാ ജോര്‍ജെന്നും എന്ത് തെറ്റ് ഉണ്ടായാലും അവരാണ് കുറ്റക്കാരി എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രി ആകാവുന്ന സ്ഥിതിയാണുള്ളത്. എഴുതി തള്ളാവുന്ന നിലയില്‍ അല്ല സിപിഎം. വി ഡി സതീശന്റെ മുഖം കണ്ടു കൊണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട. പിറകില്‍ നിന്ന് നയിക്കുന്ന ശക്തിയാണ് യുഡിഎഫ് ജാഥയെ നയിക്കുന്നത്. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയുമാണ് ആ ജാഥയെ പിന്നില്‍ നിന്ന് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it