Latest News

വിവാദ സിനിമ കേരള സ്‌റ്റോറി 2; ടീസര്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

വിവാദ സിനിമ കേരള സ്‌റ്റോറി 2; ടീസര്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
X

കൊച്ചി: 'കേരള സ്റ്റോറി 2' വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി സമര്‍പ്പിച്ച ഹരജിയില്‍ നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സിനിമയുടെ ടീസര്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പുറത്തിറങ്ങുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറുകയും ചെയ്തിരുന്നു. ഈ മാസം 27-ന് ചിത്രം തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് കോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സിനിമ കണ്ട ശേഷം മാത്രമാകും ഹര്‍ജിയില്‍ കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക.

Next Story

RELATED STORIES

Share it