Latest News

എഞ്ചിന്‍ തകരാര്‍; ലേയിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി

എഞ്ചിന്‍ തകരാര്‍; ലേയിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി
X

ന്യൂഡല്‍ഹി: ലേയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിന് എഞ്ചിന്‍ തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരിച്ചിറക്കി. ഇന്ന് രാവിലെയാണ് സംഭവം.

വിമാനം ഡല്‍ഹിയില്‍ നിന്ന് ലേയിലേക്ക് പോകുന്നതിനിടെയാണ് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടത്. എസ്ജി 121 എന്ന നമ്പറില്‍ സര്‍വീസ് നടത്തിയിരുന്ന ബോയിംഗ് 737 വിമാനത്തില്‍ ഏകദേശം 150 യാത്രക്കാരുണ്ടായിരുന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും എല്ലാ യാത്രക്കാരെയും സാധാരണ രീതിയില്‍ ഇറക്കിയതായും സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു. വിമാനത്തിന്റെ സാങ്കേതിക പരിശോധനകള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it