Latest News

ദലിതരായ ദമ്പതികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശന നിഷേധം

ദലിതരായ ദമ്പതികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശന നിഷേധം
X

ബെംഗളൂരു: ദലിതരായ ദമ്പതികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശന നിഷേധം. കര്‍ണാടകയിലെ ഗോനി ഗ്രാമത്തിലെ ആരസമ്മ ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് നാരായണപ്പ എന്നയാളെ പോലിസ് അറസ്റ്റു ചെയ്തു. പങ്കജ- പുനീത് ദമ്പതികള്‍ക്കാണ് ക്ഷേത്ര സന്ദര്‍ശനത്തിനിടെ അപമാനം നേരിടേണ്ടി വന്നത്.

നവ ദമ്പതികളായ ഇരുവരും ക്ഷേത്രത്തിലെത്തിയപ്പോള്‍ നാരായണപ്പ എന്നയാള്‍ അവരെ തടയുകയും ദലിതന് ഇവിടെ കറാന്‍ പറ്റില്ലെന്ന് പറയുകയുമായിരുന്നു. നിങ്ങള്‍ക്ക് പ്രാര്‍ഥിക്കണമെങ്കിലോ പൂജ ചെയ്യണമെങ്കിലോ വേറെയെവിടെയെങ്കിലും പോകൂ എന്നയാരുന്നു നാരായണപ്പയുടെ നിര്‍ദേശം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ആളുകളില്‍ നിന്നു പ്രതിഷേധം ഉയരാന്‍ തുടങ്ങി. ഇതിനു പിന്നാലെയാണ് പോലിസ് അറസ്റ്റു നടപടികളിലേക്ക് കടന്നത്.

Next Story

RELATED STORIES

Share it