Latest News

മുസ് ലിംകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം; ഹിന്ദുത്വ നേതാവിനെതിരേ കേസെടുത്ത് പോലിസ്

മുസ് ലിംകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം; ഹിന്ദുത്വ നേതാവിനെതിരേ കേസെടുത്ത് പോലിസ്
X

ഉത്തരാഖണ്ഡ്: മുസ് ലിംകള്‍ക്കെതിരെ പരസ്യമായി അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഹിന്ദുത്വ നേതാവിനെതിരേ പോലിസ് കേസെടുത്തു. ഉത്തരാഖണ്ഡിലെ അല്‍മോറയില്‍, ലാല്‍ ബാബ എന്ന മോഹന്‍ ഭട്ട് എന്ന ഹിന്ദു മതനേതാവിനെതിരേയാണ് പോലിസ് കേസെടുത്തത്.

ഇാള്‍ മുസ്ലീം സമുദായത്തെ ജിഹാദികള്‍ എന്ന് വിളിക്കുകയും അവരോട് ഉത്തരാഖണ്ഡ് വിടാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. 'ജിഹാദി ചിന്താഗതിയുള്ള എല്ലാവരോടും ഉത്തരാഖണ്ഡ് വിടാന്‍ ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങളെ എവിടെ കണ്ടാലും ഞാന്‍ നിങ്ങളെ കൊല്ലും' എന്നായിരുന്നു പരാമര്‍ശം.

പ്രസ്താവനയെത്തുടര്‍ന്ന്, രാജ്യമെമ്പാടുമുള്ള ആളുകള്‍ ലാല്‍ ബാബയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. അല്‍മോറ പ്രദേശത്ത് നടന്ന ഒരു പൊതുയോഗത്തിനിടെയാണ് ലാല്‍ ബാബ ആക്ഷേപകരമായ പരാമര്‍ശം നടത്തിയത്.

Next Story

RELATED STORIES

Share it