Latest News

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ നേത്രചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ നേത്രചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി
X

ഇസ് ലാമാബാദ്: റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ചൊവ്വാഴ്ച അസാധാരണമായ സുരക്ഷയില്‍ ഇസ്ലാമാബാദിലെ പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (പിംസ്) മാറ്റി. നേത്രചികില്‍സയ്ക്കായാണ് മാറ്റുന്നത്. ഇമ്രാന്‍ ഖാനെ 15 വാഹനങ്ങളുള്ള കറുത്ത കാറുകളുടെ ഒരു വാഹനവ്യൂഹത്തിലാണ് സിഗ്‌നല്‍ ജാമറുകളുടെയും കനത്ത സുരക്ഷാ അകമ്പടിയോടെ മാറ്റിയത്.

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് നീക്കം.

ഇമ്രാന്‍ ഖാന്റെ വലതു കണ്ണിലെ കാഴ്ചശക്തി ഇപ്പോള്‍ 15 ശതമാനം മാത്രമാണെന്നാണ് റിപോര്‍ട്ടുകള്‍. കോടതിയില്‍ നല്‍കിയ വിവരമനുസരിച്ച്, മൂന്ന് നാല് മാസം മുമ്പ് അദ്ദേഹത്തിന് കാഴ്ച മങ്ങാന്‍ തുടങ്ങി. ജയില്‍ അധികൃതരെയും ജയില്‍ സൂപ്രണ്ടിനെയും ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും, തുള്ളിമരുന്ന് മാത്രമേ നല്‍കിയിട്ടുള്ളൂ എന്നായിരുന്നു ആരോപണം. ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ അദ്ദേഹത്തെ പരിശോധിക്കുകയോ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അഭിഭാഷകര്‍ ആരോപിക്കുന്നു.

അസുഖം നിസ്സാരമല്ലെന്നും ശരിയായ ചികില്‍സ ലഭിച്ചില്ലെങ്കില്‍ ഇമ്രാന്‍ ഖാന്റെ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നും അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ജയിലില്‍ നല്‍കുന്ന മെഡിക്കല്‍ സൗകര്യങ്ങള്‍ ആരോഗ്യത്തിന് പര്യാപ്തമോ ഉചിതമോ അല്ലെന്ന് അവര്‍ പറഞ്ഞു. സ്വതന്ത്രവും യോഗ്യതയുള്ളതുമായ ഒരു മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയ്ക്ക് ഇമ്രാന്‍ ഖാനെ ഉടന്‍ വിധേയമാക്കാനും പ്രത്യേക ചികില്‍സ നല്‍കാനും അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it