Latest News

കഞ്ചിക്കോട് ഐഐടിയില്‍ വിദ്യാര്‍ഥിനിക്ക് തലയ്ക്കടിയേറ്റു

അന്വേഷണം തുടങ്ങി പോലിസ്

കഞ്ചിക്കോട് ഐഐടിയില്‍ വിദ്യാര്‍ഥിനിക്ക് തലയ്ക്കടിയേറ്റു
X

പാലക്കാട്: കഞ്ചിക്കോട് ഐഐടിയില്‍ വിദ്യാര്‍ഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഡാറ്റ സയന്‍സ് എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ സേലം സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെ ഒരാള്‍ യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അജ്ഞാതനായ ഒരാളാണ് തന്നെ ആക്രമിച്ചതെന്നാണ് പെണ്‍കുട്ടി പോലിസിന് നല്‍കിയ മൊഴി. സുഹൃത്തുക്കള്‍ക്ക് പിന്നാലെയായിരുന്നു യുവതി നടന്നിരുന്നത്. ഇതിനിടെ അജ്ഞാതന്‍ ആയുധം കൊണ്ട് യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ കസബ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്യാംപസിനുള്ളിലെ സുരക്ഷാ വീഴ്ചയാണോ ഇത്തരമൊരു ആക്രമണത്തിന് വഴിവെച്ചതെന്ന് പോലിസ് പരിശോധിക്കുന്നുണ്ട്. ക്യാംപസിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിക്കും.

Next Story

RELATED STORIES

Share it