- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീകൃഷ്ണ ജയന്തിക്ക് മാംസം വില്‍ക്കണ്ട; അഞ്ചലില്‍ മുസ്‌ലിം കച്ചവടക്കാർക്ക് സംഘപരിവാര്‍ വിലക്ക്
ഇപ്പോൾ ആചാരം പോലെയായി ഈ വിലക്കുകൾ. ബിജെപി പ്രവർത്തകർ നടത്തുന്ന കടകൾ ഉണ്ട് അവർക്കൊന്നും പ്രശ്നമില്ല. കുമ്മന്നൂർ, ആയൂർ, വാളാട്ട് തുടങ്ങിയ പ്രദേശങ്ങളിൽ അഞ്ചിലധികം ഇറച്ചി കടകൾ നടത്തുന്നത് ബിജെപി പ്രവർത്തകാരാണ്
കൊല്ലം: കൊല്ലം അഞ്ചലിൽ ശ്രീകൃഷ്ണ ജയന്തി ദിവസം മാംസം വിൽക്കുന്നതിന് അഞ്ചലില്‍ മുസ്‌ലിം കച്ചവടക്കാർക്ക് സംഘപരിവാര്‍ വിലക്ക്. ആര്‍എസ്എസ് ആക്രമണം ഭയന്ന് ഇറച്ചിക്കടകളും നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകളും ഇത്തവണയും അടച്ചിട്ട് ഉടമകള്‍. കഴിഞ്ഞ ഏഴുവർഷമായി വിലക്ക് നിലനിൽക്കുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മാംസവും മാംസാഹാരവും വില്‍ക്കരുതെന്ന സംഘ്പരിവാര്‍ ഭീഷണി ഇക്കൊല്ലം ബേക്കറികളിലും എത്തിയതായാണ് കച്ചവടക്കാർ പറയുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ ചിക്കന്‍ വില്‍ക്കരുതെന്ന് പറഞ്ഞതിനാല്‍ തുറന്നില്ല, കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കട തല്ലിത്തകര്‍ത്തെന്നും അഞ്ചലിലെ ബിസ്മില്ല ചിക്കന്‍ സ്റ്റാള്‍ ഉടമ അന്‍ഷാദ് തേജസ് ന്യൂസിനോട് പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തിക്ക് തലേദിവസം ആർഎസ്എസ് പ്രവർത്തകർ വന്ന് നാളെ തുറക്കാന്‍ പാടില്ലെന്ന് പറയും. തുറന്നാല്‍ പ്രശ്‌നമാകുമെന്ന ഭീഷണിയും മുഴക്കും. കഴിഞ്ഞ വര്‍ഷം ഹോട്ടലുകളില്‍ കയറി ബീഫ് വില്‍ക്കാന്‍ പറ്റില്ലെന്നും ഭീഷണിപ്പെടുത്തി. അഞ്ചൽ ടൗണിലാണ് ആർഎസ്എസ് വിലക്കുള്ളത്, 12 മാംസ കച്ചവടക്കടകൾ ഇവിടെയുണ്ട്. പതിനൊന്ന് കടകളും മുസ്‌ലിം സമുദായത്തിൽ പെട്ടവരാണ് കടകൾ നടത്തുന്നത്.
തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അഞ്ചലിൽ നിന്ന് നാല് കിലോമീറ്റർ മാറി കുര്യക്കോണത്ത് ഇറച്ചിക്കടകൾ ഉണ്ട്, അവിടെ ബിജെപി കൗൺസിലറുടെ സുഹൃത്ത് നടത്തുന്ന കടയാണ് അവർക്ക് വിലക്കില്ല. ഒന്നര കിലോമീറ്റർ മാറിയാൽ ആലഞ്ചേരിയിലും ഇറച്ചിക്കടയുണ്ട് അത് സിപിഎം ലോക്കൽ കമ്മറ്റി അംഗം നടത്തുന്ന കടയാണ് അവിടെയും പ്രശ്നമില്ല. അഞ്ച് കിലോമീറ്റർ മാറി പത്തടിയിൽ അഞ്ചോളം കടകളുണ്ട് ഇവിടെയൊന്നും ഇല്ലാത്ത വിലക്കാണ് അഞ്ചലിൽ ഉള്ളതെന്ന് അൻഷദ് പറയുന്നു.
ഇപ്പോൾ ആചാരം പോലെയായി ഈ വിലക്കുകൾ. ബിജെപി പ്രവർത്തകർ നടത്തുന്ന കടകൾ ഉണ്ട് അവർക്കൊന്നും പ്രശ്നമില്ല. കുമ്മന്നൂർ, ആയൂർ, വാളാട്ട് തുടങ്ങിയ പ്രദേശങ്ങളിൽ അഞ്ചിലധികം ഇറച്ചി കടകൾ നടത്തുന്നത് ബിജെപി പ്രവർത്തകാരാണ് അതുകൊണ്ട് തന്നെ ഇവർക്ക് വിലക്കുകൾ ബാധകമല്ല. ഏറെ ഞെട്ടിക്കുന്ന റിപോർട്ടുകളാണ് അഞ്ചലിൽ നിന്ന് പുറത്തുവരുന്നതെന്നത് ആശങ്കാവഹമാണ്.
RELATED STORIES
ഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന് ശേഷം ഗര്ഭിണിയായ വനിതയുടെ...
28 April 2025 2:54 AM GMT35 വര്ഷമായി ഇന്ത്യയില്; ശാരദാ ബായ് തിരിച്ചു പോവണമെന്ന് പോലിസ്;...
28 April 2025 2:35 AM GMTദലിത് കോണ്ഗ്രസ് നേതാവ് സന്ദര്ശിച്ച രാമക്ഷേത്രം ശുദ്ധീകരിച്ച നേതാവിനെ ...
28 April 2025 2:02 AM GMTശ്രീനാഥ് ഭാസിയെയും ഷൈന് ടോം ചാക്കോയേയും ഇന്ന് ചോദ്യം ചെയ്യും
28 April 2025 1:46 AM GMTപഹല്ഗാം ആക്രമണത്തില് പാകിസ്താന്റെ നിലപാടിനൊപ്പം ചൈന: നിഷ്പക്ഷമായ...
28 April 2025 1:38 AM GMTമഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു
28 April 2025 1:30 AM GMT