പരപ്പനങ്ങാടിയിൽ വട്ടിപ്പലിശ സംഘം വീട് ആക്രമിച്ചു; വീട്ടമ്മ ആശുപത്രിയിൽ

20 Nov 2019 7:06 AM GMT
വട്ടിപ്പലിശക്കാരനായ യുഎൻ അനിൽകുമാറിൽ നിന്ന് മൂന്ന് ലക്ഷം രുപ പലിശക്ക് വാങ്ങിയിരുന്നു. അതിന് പലിശയടക്കം ഒമ്പതുലക്ഷം രൂപ വേണമെന്നാവശ്യപെട്ടാണ് ആക്രമിച്ചത്

പോപുലര്‍ ഫ്രണ്ടിനെതിരേ തീവ്രവാദ പരാമര്‍ശവുമായി പി മോഹനന്‍

20 Nov 2019 6:24 AM GMT
കാലങ്ങളായി സിപിഎം പുലര്‍ത്തുന്ന ഇസ്‌ലാം വിരുദ്ധതയുടെ ഭാഗമാണ് പ്രസ്താവനയെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദീന്‍ എളമരം പറഞ്ഞു.

അലന്റേയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

20 Nov 2019 4:26 AM GMT
യുഎപിഎ അറസ്റ്റിനെ തുടര്‍ന്ന് സിപിഎമ്മില്‍ ഉടലെടുത്ത പ്രതിസന്ധി ദിവസം കഴിയുംതോറും രൂക്ഷമാവുകയാണ്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം ഇടപെട്ടിരുന്നു

പോലിസ് പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ല: കാനം രാജേന്ദ്രന്‍

20 Nov 2019 3:01 AM GMT
യുഎപിഎ അറസ്റ്റില്‍ പോലിസ് നടത്തുന്നത് വ്യാജപ്രചാരണമാണ്. പുസ്തകം വായിക്കുന്നത് കുറ്റമാവുന്നതെങ്ങനെയെന്ന് കാനം ചോദിച്ചു.

വിദ്യാര്‍ഥികള്‍ക്കും പോലിസിനുമെതിരേ ജെഎന്‍യു കോടതിയലക്ഷ്യ ഹരജി നല്‍കി

20 Nov 2019 2:30 AM GMT
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ 100 മീറ്ററിനുള്ളില്‍ പ്രതിഷേധം നിരോധിച്ച 2017 ആഗസതിലെ കോടതി ഉത്തരവ് വിദ്യാര്‍ഥികള്‍ ലംഘിച്ചതായി ആരോപണം.

പെണ്‍മക്കളെ നിത്യാനന്ദ ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുന്നു പരാതിയുമായി മാതാപിതാക്കള്‍

20 Nov 2019 1:07 AM GMT
2013ല്‍ തങ്ങളുടെ ഏഴിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുഞ്ഞുങ്ങളെ നിത്യാനന്ദയുടെ ബംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ത്തിരുന്നു.

തെളിവില്ല, ജൂലിയന്‍ അസാഞ്‌ജെയ്‌ക്കെതിരായ ബലാല്‍സംഗ പരാതിയുടെ അന്വേഷണം അവസാനിപ്പിച്ചു

20 Nov 2019 1:04 AM GMT
ബലാല്‍സംഗ ആരോപണം ഉള്‍പ്പെടെ നാല് ലൈംഗിക അതിക്രമ പരാതികളാണ് ജൂലിയന്‍ അസാഞ്‌ജെയ്‌ക്കെതിരെ ഉയര്‍ന്നിരുന്നത്.

ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത് നാനൂറോളം യുവതികള്‍

20 Nov 2019 12:49 AM GMT
യുവതികളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നതിനാല്‍ എത്തുന്ന യുവതികളെ തിരിച്ചയയ്ക്കും.

പുരുഷന്മാരില്‍ കുത്തിവയ്ക്കാവുന്ന ഗര്‍ഭനിരോധന മരുന്ന് വിപണിയിലേക്ക്

20 Nov 2019 12:36 AM GMT
ലോകത്താദ്യമായാണ് പുരുഷന്മാരില്‍ കുത്തിവയ്ക്കാവുന്ന മരുന്ന് വിജയകരമായി പരീക്ഷണഘട്ടം പിന്നിടുന്നത്.

വകുപ്പ് മന്ത്രിയുടെ നാട്ടില്‍ ആദിവാസികള്‍ 15 വര്‍ഷമായി പെരുവഴിയില്‍

19 Nov 2019 9:57 AM GMT
ആദിവാസി കുടുംബങ്ങള്‍ക്ക് 2004ല്‍ യുഡിഎഫ് സര്‍ക്കാര്‍ പന്നിമടയില്‍ അനുവദിച്ച ഭൂമിയാണിത്. എന്നാല്‍ നാളിതുവരെ ഒരു കുടുംബത്തിന് പോലും അനുവദിച്ച ഭൂമി എവിടെയാണെന്നുപോലും അറിയില്ല.

വിസിയെ നീക്കണമെന്ന് ജെഎന്‍യു അധ്യാപകര്‍; വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം

19 Nov 2019 9:00 AM GMT
പോലിസ് മര്‍ദ്ദനത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്നലെ പരിക്കേറ്റത്. തലയിലും മറ്റും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.

ജാര്‍ഖണ്ഡില്‍ മൂന്ന് വര്‍ഷത്തിനിടെ 11200 പേർക്കെതിരേ രാജ്യദ്രോഹക്കേസ്

19 Nov 2019 7:14 AM GMT
2017 ജൂണ്‍ മുതല്‍ 2018 ജൂലൈ വരെ ഖുന്തി ജില്ലയില്‍ പോലിസ് സമര്‍പ്പിച്ച 19 പ്രഥമ വിവര റിപോര്‍ട്ടുകള്‍ പ്രകാരം 11,200ല്‍ അധികം ആളുകള്‍ക്കെതിരേ സര്‍ക്കാര്‍ നയങ്ങള്‍ തടസ്സപ്പെടുത്തിയെന്നാരോപിച്ച് നിരവധി കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുണ്ട്.

വെസ്റ്റ്ബാങ്കിലേത് അധിനിവേശമല്ല; അന്താരാഷ്ട്ര നിലപാട് തള്ളി അമേരിക്ക

19 Nov 2019 5:49 AM GMT
1967ലെ യുദ്ധത്തിന് ശേഷം വെസ്റ്റ്ബാങ്ക് കയ്യേറി കോളനികള്‍ സ്ഥാപിച്ച ഇസ്രായേലിന്റെ നടപടിയെ ജനീവ കരാറിന്റെ ലംഘനമായാണ് യുഎന്‍ ഉള്‍പ്പെടെ കണക്കാക്കുന്നത്.

ജെഎന്‍യു: സമരത്തിനെതിരേയുള്ള പോലിസ് നടപടിക്കെതിരേ ജെഎന്‍യു അധ്യാപക സംഘടന

19 Nov 2019 4:37 AM GMT
അന്ധവിദ്യാര്‍ഥികള്‍ അടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പോലിസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂനിയനെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പോലിസിന്റെ അപ്രതീക്ഷത നീക്കം.

ഫാത്തിമ ലത്തീഫിൻറെ ആത്മഹത്യ; ലോക്സഭയിൽ ആഞ്ഞടിച്ച് എന്‍കെ പ്രേമചന്ദ്രനും കനിമൊഴിയും

18 Nov 2019 9:57 AM GMT
52 കുട്ടികളാണ് ഐഐടിയില്‍ പത്തു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത്. 72 മതപരമായ വേര്‍തിരിവുകളുടെ കേസുകളാണ് ഇവിടെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്താണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിപ്പിക്കുന്നത്.

ജെഎൻയു സമരം: ഐഷി ഘോഷടക്കം 54 പേർ പോലിസ് കസ്റ്റഡിയിൽ

18 Nov 2019 9:22 AM GMT
പെൺകുട്ടികളെ അടക്കം വലിച്ച് ഇഴച്ചാണ് പൊലീസ് കൊണ്ടുപോയത്. ക്യാംപസിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിലവില്‍ പോലിസും വിദ്യാർഥികളും തമ്മിൽ സംഘർഷം തുടരുകയാണ്.

ജെഎന്‍യുവിൽ നിരോധനാജ്ഞ; ബാരിക്കേഡ് മറികടന്ന് വിദ്യാർഥികൾ മുന്നോട്ട്, സംഘർഷം

18 Nov 2019 7:36 AM GMT
പ്രക്ഷോഭത്തിന് തടയിടാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും വിദ്യാർഥികൾ വിലക്കുകൾ ലംഘിച്ച് പ്രകടനം ആരംഭിക്കുകയായിരുന്നു. ജെഎൻയുവിൻറെ പ്രധാന ഗേറ്റിൽ പോലിസ് മാർച്ച് തടഞ്ഞതിനേത്തുടർന്ന് സർവകലാശാലാ പരിസരം സംഘർഷാവസ്ഥയിലാണ്.

ഇസ്രായേൽ ആക്രമണം പകർത്തിയ ഫോട്ടോ ജേർണലിസ്റ്റിൻറെ ഇടംകണ്ണ് വെടിവെച്ച് തകർത്തു; പ്രതിഷേധം വ്യാപകം

18 Nov 2019 6:52 AM GMT
വെള്ളിയാഴ്ച ഹെബ്രോണിലെ സുരിഫ് മേഖലയില്‍ നടന്ന പ്രതിഷേധം റിപോര്‍ട്ട് ചെയ്യാനെത്തിയ അമര്‍നേഹിനു നേരെ ഒരു ഇസ്രയേലി സൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നു. അമര്‍നേഹിന്റെ ഇടംകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.

പെരിയാറിനേയും അംബേദ്കറിനേയും പിന്തുടരുന്നവര്‍ ബൗദ്ധിക ഭീകരവാദികൾ; ബാബ രാംദേവിനെതിരേ പ്രതിഷേധം ശക്തം

18 Nov 2019 6:24 AM GMT
പെരിയാറിനെയും അംബേദ്കറിനെയും പിന്തുടരുന്നവര്‍ രാജ്യത്തെ വിഭജിക്കാനാണ് നടക്കുന്നത്. അവരെല്ലാവരും ബൗദ്ധിക ഭീകരവാദികളാണെന്നും രാംദേവ് പറഞ്ഞു.

വാളയാർ: കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി

18 Nov 2019 5:22 AM GMT
കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു.

ഫേസ്ബുക്കിനും ട്വിറ്ററിനും എതിരാളിയായി ഡബ്ല്യുടി: സോഷ്യൽ

17 Nov 2019 8:01 AM GMT
രാഷ്ട്രീയവും സാങ്കേതികവിദ്യയും തുടങ്ങി ആകാശത്തിന് കീഴിലുള്ള എല്ലാ വിഷയങ്ങളും പുതിയ സാമൂഹിക മാധ്യമത്തിൽ ഉണ്ടാവും.

ശബരിമല യുവതി പ്രവേശനം: മുഖ്യമന്ത്രിയുടെ നിലപാടാണ് തനിക്കെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

17 Nov 2019 7:10 AM GMT
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ നിന്ന് തിരിച്ചയച്ചതിനെക്കുറിച്ച് അറിയില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ജെഎൻയു വിദ്യാർഥികൾ തിങ്കളാഴ്ച പാർലമെൻറ് മാർച്ച് സംഘടിപ്പിക്കും

17 Nov 2019 5:51 AM GMT
പ്രതിഷേധത്തിനിടയില്‍ വിവേകാനന്ദ പ്രതിമ തകര്‍ത്തു, വൈസ് ചാന്‍സിലറുടെ ഓഫീസ് ആക്രമിച്ചു തുടങ്ങി പൊതുമുതല്‍ നശിപ്പിച്ചുവെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്കെതിരേ ഡല്‍ഹി പോലിസ് കേസെടുത്തിട്ടുണ്ട്.

മർദ്ദിച്ച് അവശനാക്കി മൂത്രം കുടിപ്പിച്ച ദലിത് യുവാവ് മരിച്ചു

17 Nov 2019 5:25 AM GMT
നവംബർ‌ ഏഴിനാണ് നാലം​ഗ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ യുവാവിനെക്കൊണ്ട് നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയായിരുന്നു.

റോഹിൻഗ്യൻ മുസ്‌ലിം വംശഹത്യ; ഓങ്‌സാന്‍ സൂചിക്കെതിരേ ആദ്യ കേസ്

17 Nov 2019 3:40 AM GMT
വംശഹത്യയുടെ കുറ്റവാളികൾ, അതിന് കൂട്ടാളികളായവർ എന്നിവർക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തുന്നതിനായാണ് പരാതി നൽകിയത്.

കേരളം നേരിടുന്നത് 20000 കോടിയുടെ ധനപ്രതിസന്ധിയെന്ന് മന്ത്രി തോമസ് ഐസക്

17 Nov 2019 3:06 AM GMT
കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി സമ്മർദത്തിലാക്കിയിരിക്കുകയാണ്. ഇതു ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.

പാലാരിവട്ടം പാലത്തിന്‍റെ അറ്റകുറ്റപണികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിച്ചു

17 Nov 2019 2:59 AM GMT
കൊച്ചി: പാലാരിവട്ടം പാലത്തിന്‍റെ അറ്റകുറ്റപണികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിച്ചു. ഡിഎംആർസിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്....

ശബരിമല സർവ്വീസുകൾക്കായി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങി കെഎസ്ആർടിസി

17 Nov 2019 2:53 AM GMT
കോടതി ഉത്തരവ് പ്രകാരം താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതാണ് കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കിയത്. ജീവനക്കാരുടെ ക്ഷാമം സർവ്വീസുകളെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് തിരൂർ സ്വദേശികളായ 3 പേര്‍ മരിച്ചു

17 Nov 2019 2:48 AM GMT
പൊന്നാനി: പൊന്നാനി കുണ്ടുകടവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. കുണ്ടുകടവ് പുറങ്ങ് റോഡില്‍ പുളിക്കടവ് ജംഗ്ഷനില്‍ രാത്രി 12 മണിയോടെയാണ്...

മഞ്ചിക്കണ്ടി വെടിവയ്പ്പ്: അജിതയുടെ മൃതദേഹം വിട്ടുനൽകാൻ അപേക്ഷയുമായി ഗ്രോ വാസു

16 Nov 2019 3:20 PM GMT
അജിതയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ തയാറായിരുന്നെങ്കിലും അവരെ പോലിസ് ഭീഷണിപ്പെടുത്തി അതിൽ നിന്നും വിലക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു

സംസ്ഥാനത്ത് കൂറ്റൻ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍; ജനങ്ങൾ ഭീതിയിൽ

16 Nov 2019 2:15 PM GMT
അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ എന്‍ആര്‍സി നടപ്പിലാക്കുമെന്ന ബിജെപി നേതാക്കളുടെ പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ ഭീതി ജനിപ്പിച്ചിട്ടുണ്ട്.

ബാങ്കുകള്‍ സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

16 Nov 2019 12:53 PM GMT
രാജ്യത്തെ ബാങ്കുകള്‍ എല്ലാം കോര്‍ ബാങ്കിംങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഏതെങ്കിലും ബാങ്കിന്‍റെ ഒരു ബ്രാഞ്ചിലെ കമ്പ്യൂട്ടറില്‍ നടക്കുന്ന സൈബര്‍ ആക്രമണം രാജ്യത്തെ ബാങ്കിങ്ങ് സംവിധാനത്തെ മൊത്തത്തില്‍ ബാധിച്ചേക്കാം എന്നാണ് മുന്നറിയിപ്പ്

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച പോലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

16 Nov 2019 12:37 PM GMT
വിദിഷ ജില്ലയിലെ നസീറാബാദ് പോലിസ് സ്‌റ്റേഷനിലായിരുന്നു ആനന്ദ് ഗൗതമും യുവതിയും ജോലി ചെയ്തിരുന്നത്. ജൂണ്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ജാതിരഹിത ഇന്ത്യ ആദ്യം വിഭാവനം ചെയ്തത് സവർക്കറെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

16 Nov 2019 11:47 AM GMT
ഇന്ത്യയിലെ തൊട്ടുകൂടായ്മക്കെതിരെ ഏറ്റവും ശക്തമായ പ്രക്ഷോഭം തുടങ്ങിവരില്‍ ഒരാള്‍ സവര്‍ക്കറാണെന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ.

വായ്പ നൽകിയവർക്ക് മുന്നിൽ കൈമലർത്തി വോഡഫോൺ ഐഡിയ

16 Nov 2019 11:20 AM GMT
വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ കഴിഞ്ഞ പാദത്തിലെ സംയോജിത നഷ്ടം അരലക്ഷം കോടിയിൽ അധികമാണ്. കമ്പനിക്ക് ഒരു ലക്ഷം കോടിയോളം രൂപയുടെ വായ്പ വിവിധ ബാങ്കുകളിലായുണ്ട്.
Share it
Top