മയക്കുമരുന്ന് വിരുദ്ധ പ്രചാരണവുമായി സർക്കാർ; സംസ്ഥാനത്ത് ഇന്ന് ലഹരിവിരുദ്ധ ദീപം തെളിക്കും
ഇന്നലെ എം എൽ എമാരുടെ നേതൃത്വത്തിലുള്ള ദീപം തെളിയിക്കൽ നടന്നു.
BY ABH24 Oct 2022 3:18 AM GMT
X
ABH24 Oct 2022 3:18 AM GMT
തിരുവനന്തപുരം: സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ വീടുകളിൽ ലഹരിവിരുദ്ധ ദീപം തെളിക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് വീടുകളിൽ ദീപം തെളിക്കണമെന്നാണ് സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. വീടുകളിൽ ലഹരിക്കെതിരേ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്നലെ എം എൽ എമാരുടെ നേതൃത്വത്തിലുള്ള ദീപം തെളിയിക്കൽ നടന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കാനും, ചൊവ്വാഴ്ച എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനുമാണ് തീരുമാനം. മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബർ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടം നവംബർ ഒന്നിന് അവസാനിക്കും.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT