Sub Lead

ഗവര്‍ണറുടെ കത്തില്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാല്‍

ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടത്. താന്‍ ആ കത്ത് കണ്ടിട്ടില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഭരണഘടന ചുമതല വഹിക്കുന്നവര്‍ എന്ന നിലയില്‍ നിയമങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ നടത്തും.

ഗവര്‍ണറുടെ കത്തില്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാല്‍
X

തിരുവനന്തപുരം: താന്‍ പദവിയില്‍ തുടരുന്നതില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മുഖ്യമന്ത്രിക്ക് തന്റെ അഭിപ്രായം അറിയിച്ച് ഗവര്‍ണര്‍ നല്‍കിയ കത്തില്‍ താന്‍ പ്രതികരിക്കുന്നത് നല്ലതല്ലെന്ന് മന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടത്. താന്‍ ആ കത്ത് കണ്ടിട്ടില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഭരണഘടന ചമുമതല വഹിക്കുന്നവര്‍ എന്ന നിലയില്‍ നിയമങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ നടത്തും.

കേരളത്തില്‍ എന്നല്ല, ഇന്ത്യയില്‍ത്തന്നെ ഇത്തരം സംഭവങ്ങളുണ്ടാകുമോ എന്ന കാര്യ തനിക്കറിയില്ല. അതുകൊണ്ടുതന്നെ എല്ലാവരും ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. താന്‍ പരസ്യമായി പറഞ്ഞ കാര്യങ്ങളെല്ലാം മാധ്യമളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെഎന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതിലുള്ള പ്രീതി (പ്ലഷര്‍) പിന്‍വലിക്കുന്നുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ഗവര്‍ണറെ വിമര്‍ശിച്ചുകൊണ്ടു ബാലഗോപാല്‍ നടത്തിയ പ്രസംഗങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

അതേസമയം, കെഎന്‍ ബാലഗോപാലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.

ഗവര്‍ണര്‍ കത്തില്‍ പരാമര്‍ശിച്ച പ്രസംഗത്തില്‍ ഗവര്‍ണറെ ആക്ഷേപിക്കുന്ന തരത്തില്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു. ഇതില്‍ തുടര്‍നടപടി വേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it