- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാനെതിരായ യുഎസ് നടപടി അപലപനീയം: മുഖ്യമന്ത്രി

വയനാട്: ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു രാജ്യത്തിന്റെ പരമാധികാരിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളെയും രാജ്യാധിപത്യത്തെയും ലംഘിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട് മുണ്ടക്കൈയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിരോധമുള്ള രാജ്യങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്ന സമീപനമാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഭ്രാന്തമായ നടപടിയാണെന്നും, ഇതില്‍ ഇസ്രായേലും പങ്കാളിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായ പ്രതികരണം ഉയരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രവാസി ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സുരക്ഷിതമായി നാട്ടിലേക്ക് മടക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമായ ഹെല്‍പ്‌ലൈന്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹായവും നല്‍കാന്‍ കേരളം സന്നദ്ധമാണെന്നും കത്തില്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















