Sub Lead

നെതന്യാഹുവിന്റെയും ട്രംപിന്റെയും മുന്നില്‍ തലകുനിച്ച ശേഷം ഇന്ത്യക്കാരെ രക്ഷിക്കാന്‍ മോദി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു: പ്രിയങ്ക ഗാന്ധി

നെതന്യാഹുവിന്റെയും ട്രംപിന്റെയും മുന്നില്‍ തലകുനിച്ച ശേഷം ഇന്ത്യക്കാരെ രക്ഷിക്കാന്‍ മോദി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു: പ്രിയങ്ക ഗാന്ധി
X

ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെയും യുഎസ് പ്രസിഡന്റ് ട്രംപിന്റെയും മുന്നില്‍ വിനീതനായി തലകുനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘര്‍ഷം ബാധിച്ച രാജ്യങ്ങളില്‍ നിന്നും എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എംപി. ഇറാന്‍ പരമോന്ന നേതാവ് ആയത്തുല്ല ഖാംനഈയുടെ വധത്തെ അപലപിച്ച് പ്രിയങ്ക സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് കുറിപ്പിലാണ് മോദിയെ രൂക്ഷമായി വിമര്‍ശിച്ചത്.

എന്തുതന്നെ കാരണം പറഞ്ഞാലും ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നാല്‍, ഇറാന്റെയോ ആയത്തുല്ല അലി ഖാംനഈയുടെയോ പേര് പരാമര്‍ശിക്കാതെയാണ് പ്രസ്താവന.

'ജനാധിപത്യ ലോകത്തിന്റെ നേതാക്കളെന്നു വിളിക്കപ്പെടുന്നവര്‍ ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതും നിരപരാധികളായ അനേകം ജനങ്ങളെ കൊന്നൊടുക്കുന്നതും എന്തുതന്നെ കാരണം പറഞ്ഞാലും അങ്ങേയറ്റം അപലപനീയമാണ്. നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുന്നു എന്നത് ദാരുണമാണ്. ലോകത്തിന് സമാധാനമാണ് ആവശ്യം. അനാവശ്യ യുദ്ധങ്ങളല്ല. 'കണ്ണിന് കണ്ണ് എന്ന നയം ലോകത്തെ മുഴുവന്‍ അന്ധരാക്കും' എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. നെതന്യാഹുവിന്റെയും ട്രംപിന്റെയും മുന്നില്‍ തലകുനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘര്‍ഷം ബാധിച്ച രാജ്യങ്ങളില്‍ നിന്നും എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു' -പ്രിയങ്ക പോസ്റ്റില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it