Latest News

ഹാര്‍മോണിയം കലാകാരന്‍ അലവി കാക്ക അന്തരിച്ചു

ഹാര്‍മോണിയം കലാകാരന്‍ അലവി കാക്ക അന്തരിച്ചു
X

മലപ്പുറം: മലപ്പുറം-കോഴിക്കോട് ജില്ലകളിലെ അങ്ങാടികളിലും ബസ്സ് സ്റ്റാന്‍ഡുകളിലും പതിറ്റാണ്ടുകളായി തന്റെ ഹാര്‍മോണിയം പെട്ടിയിലൂടെ സംഗീതവിരുന്നൊരുക്കിയിരുന്ന അലവി കാക്ക അന്തരിച്ചു. പൊന്നാട് ഇരുപ്പന്‍ തൊടി കാരാട്ട് ചോല സ്വദേശിയായ അദ്ദേഹം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് വിടവാങ്ങിയത്. വലിയ കച്ചേരി വേദികളോ മൈക്കുകളോ ഇല്ലാതെ, തെരുവോരത്തെ ജനക്കൂട്ടത്തിന് നടുവില്‍ ഇരുന്ന് അദ്ദേഹം വായിച്ചിരുന്ന ഹാര്‍മോണിയം ഈണങ്ങള്‍ മലബാറിന്റെ നഗരക്കാഴ്ചകളിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിരുന്നു.

മലപ്പുറം ടൗണ്‍, കോഴിക്കോട് പാളയം, മഞ്ചേരി തുടങ്ങി പ്രധാന ബസ് സ്റ്റാന്‍ഡുകളിലെല്ലാം അലവി കാക്കയും അദ്ദേഹത്തിന്റെ ഹാര്‍മോണിയം പെട്ടിയും പരിചിതമായിരുന്നു. തിരക്കിനിടയിലൂടെ ഓടുന്ന മനുഷ്യര്‍ അദ്ദേഹത്തിന്റെ സംഗീതം കേട്ട് ഒരു നിമിഷം പാതിവഴിയില്‍ നിന്നുപോകുമായിരുന്നു. പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ലാതെ, തന്റെ കലയിലൂടെ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിച്ച അപൂര്‍വ്വം കലാകാരന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

Next Story

RELATED STORIES

Share it