Sub Lead

ഇറാന് നേരെയുള്ള അമേരിക്കന്‍-ഇസ്രായേല്‍ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ഇറാന് നേരെയുള്ള അമേരിക്കന്‍-ഇസ്രായേല്‍ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
X


തിരുവനന്തപുരം: ഇറാന് നേരെയുള്ള അമേരിക്കന്‍-ഇസ്രായേല്‍ അതിക്രമം അങ്ങേയറ്റം അപലനീയമാണെന്നും സയണിസ്റ്റ്-സാമ്രാജ്യത്വ-വംശീയ വാഴ്ച്ചക്കെതിരെ പ്രതിഷേധിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ ആഹ്വാനം ചെയ്തു.

സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളിലേക്ക് കടന്നുകയറി അവിടങ്ങളിലെ പൗരന്മാരെ അതില്‍ തന്നെ സവിശേഷമായി സ്ത്രീകളെയും കുട്ടികളെയും കൊന്നുതള്ളുന്ന രീതി അമേരിക്കക്കും ഇസ്രായേലിനും പുത്തരിയല്ല. ലോകത്തിന്റെ സമാധാനത്തിനും ലോകത്താകമാനം നിലനില്‍ക്കുന്ന മനുഷ്യാവകാശ സങ്കല്‍പ്പങ്ങള്‍ക്കും അമേരിക്കയും ഇസ്രായേലും നല്‍കുന്ന പ്രാധാന്യം എന്താണെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇറാന് നേരെയുള്ള അധിനിവേശത്തോടെ പശ്ചിമേഷ്യയിലാകെ യുദ്ധഭീതി രൂപപ്പെട്ടിരിക്കുകയാണ്.

ചരിത്രപരമായി ഇന്ത്യയുടെ വിദേശ നയത്തിന്റെ അടിസ്ഥാനം നീതിയാണ്. അത് ഫലസ്തീനൊപ്പവും കോളോണിയല്‍-സാമ്രാജ്യത്വ വിരുദ്ധവുമാണ്. കേന്ദ്രത്തിലെ ഹിന്ദുത്വ ഭരണകൂടം അതില്‍ വെള്ളം ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. സയണിസ്റ്റ് രാജ്യവുമായി കൈക്കോര്‍ക്കുന്ന മോദി നമ്മുടെ രാജ്യത്തിന് തന്നെ അപമാനമാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇറാനെതിരെയുള്ള നടപടികള്‍ക്കെതിരെ ഇന്ത്യ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ വിഷയം ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിക്കും.

ഇറാന്റെ പരമോന്നത നേതാവ് ഖാംനഈയുടെ രക്തസാക്ഷിത്വം സാമ്രാജ്യത്വ-സയണിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരും. 'സയണിസ്റ്റ് -സാമ്രാജ്യത്വ-വംശീയ വാഴ്ച്ചക്കെതിരെ നിരുപാധികം ഇറാനോടൊപ്പം' എന്ന തലക്കട്ടില്‍ ഇന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും നഈം ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് രാത്രി 9.30ന് പാളയം മുതല്‍ മാനവീയം വരെ സംസ്ഥാന കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.

Next Story

RELATED STORIES

Share it