Big stories

(വീഡിയോ) 'ജയ് ശ്രീറാം വിളിക്കൂ'; മുസ്‌ലിം യുവാക്കളെ തെരുവില്‍ ആക്രമിച്ച് ശ്രീരാമ സേന -യുവതിക്ക് നേരെയും മര്‍ദനം

യുവതിയെ ചെരുപ്പുകൊണ്ട് ക്രൂരമായി അടിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ആക്രമണം നടക്കുമ്പോള്‍ നിരവധി പേരാണ് ചുറ്റും കൂടി നില്‍ക്കുന്നത്. ആരും പ്രതികരിക്കുന്നതായി കാണുന്നില്ല. മരത്തിലും വൈദ്യുതി പോസ്റ്റിലും കെട്ടിയിട്ട് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിക്കുന്നത്.

(വീഡിയോ)  ജയ് ശ്രീറാം വിളിക്കൂ; മുസ്‌ലിം യുവാക്കളെ തെരുവില്‍ ആക്രമിച്ച് ശ്രീരാമ സേന  -യുവതിക്ക് നേരെയും മര്‍ദനം
X


ന്യൂഡല്‍ഹി: മോദി വിജയത്തിന്റെ ആദ്യദിനത്തില്‍ തന്നെ മുസ്‌ലിംകള്‍ക്കെതിരേ ആള്‍ക്കൂട്ട ആക്രമണവുമായി ബജ്‌റംഗ്ദള്‍, ശ്രീരാമ സേന പ്രവര്‍ത്തകര്‍. പശുവിറച്ചി കൈവശം വച്ചു എന്നാരോപിച്ചാണ് മധ്യപ്രദേശില്‍ മുസ്‌ലിംകള്‍ക്ക് നേരെ ആക്രമണം. ഒരു സ്ത്രീയടക്കം മൂന്ന് പേരെയാണ് പശു സംരക്ഷകര്‍ ക്രൂരമായി ആക്രമിച്ചത്. മധ്യപ്രദേശിലെ സിയോണിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു രണ്ട് മുസ്‌ലിം യുവാക്കളെയും ഒരു യുവതിയെയും ബീഫ് കൈവശം വച്ചു എന്നാരോപിച്ച് പശു സംരക്ഷകരായ ഏതാനും പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഓട്ടോയില്‍ നിന്ന് അവരെ വലിച്ചിറക്കി തൂണില്‍ കെട്ടി ആക്രമിക്കാന്‍ തുടങ്ങി. കൈകള്‍ കെട്ടിയിട്ട് വടി കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. യുവതിയെ ചെരുപ്പുകൊണ്ട് ക്രൂരമായി അടിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ആക്രമണം നടക്കുമ്പോള്‍ നിരവധി പേരാണ് ചുറ്റും കൂടി നില്‍ക്കുന്നത്. ആരും പ്രതികരിക്കുന്നതായി കാണുന്നില്ല. മരത്തിലും വൈദ്യുതി പോസ്റ്റിലും കെട്ടിയിട്ട് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിക്കുന്നത്.



പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കാന്‍ കൂടെയുണ്ടായിരുന്ന യുവാവിനോട് അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്. പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കുന്നതിനിടയില്‍ 'ജയ് ശ്രീറാം വിളിക്കൂ' എന്നും അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്. മര്‍ദനമേല്‍ക്കുമെന്ന ഭയം നിമിത്തം മുസ്‌ലിം യുവാക്കള്‍ 'ജയ് ശ്രീറാം' വിളിക്കുന്നുണ്ട്.

നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. എംപി അസദുദ്ദീന്‍ ഒവൈസിയും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. മോദി ഭരണത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം വര്‍ധിക്കുന്നതായി നേരത്തെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് മുസ്‌ലിംകള്‍ ജീവിക്കുന്നത് ഭയത്തോടെയെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരും മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങളും വിദ്വേഷവും വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി ഭരണത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രജനി വൈദ്യനാഥന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

രാജ്യത്ത് തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനും ദിവസങ്ങള്‍ക്ക് മുന്‍പ് അസമില്‍ വച്ച് മുസ്‌ലിം വ്യാപാരിയായ ഷൗക്കത്ത് അലി ജനക്കൂട്ട ആക്രമണത്തിന് ഇരയായിരുന്നു. ഈ സംഭവം പരാമര്‍ശിച്ചാണ് ബിബിസിയുടെ റിപ്പോര്‍ട്ട് ആരംഭിക്കുന്നത്.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് 2019 ഫെബ്രുവരിയില്‍ പുറത്തുവിട്ട കണക്കുപ്രകാരം 2015 മെയ് മുതല്‍ 2018 ഡിസംബര്‍ വരെ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 44 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 36 പേര്‍ മുസ്‌ലിംകളാണെന്നും പറയുന്നു. അതേസമയം, ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലകളും നടന്ന 83 മണ്ഡലങ്ങളില്‍ 60 ഇടങ്ങളിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് വിജയിച്ചത്.

Next Story

RELATED STORIES

Share it