Latest News

പോക്‌സോ കേസ്: അധ്യാപകനെ മൂന്നു വര്‍ഷത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കി

പോക്‌സോ കേസ്: അധ്യാപകനെ മൂന്നു വര്‍ഷത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കി
X

കാസര്‍കോട്: പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെ മൂന്നു വര്‍ഷത്തിന് ശേഷം ഹോസ്ദുര്‍ഗ് പോക്‌സോ കോടതി കുറ്റവിമുക്തനാക്കി. തെക്കിന്‍ സ്വദേശിയും പരവനടുക്കം മോഡല്‍ റെസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനുമായ ഗണേശനെയാണ് കോടതി വെറുതെവിട്ടത്.

വിധി പ്രസ്താവിക്കുന്നതിനിടെ അന്വേഷണത്തില്‍ പോലിസ് ഗുരുതര വീഴ്ച വരുത്തിയതായി കോടതി നിരീക്ഷിച്ചു. മതിയായ തെളിവുകളും കാര്യമായ അന്വേഷണം കൂടാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്‌കൂളിലെ മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചായിരുന്നു ഗണേശിനതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സ്‌കൂള്‍ ഫണ്ടില്‍ അഴിമതിയുണ്ടെന്ന് പരാതിപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരേ കെട്ടിച്ചമച്ച കേസാണിതെന്ന് ഗണേശന്‍ ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട് 60 ദിവസം ജയിലില്‍ കഴിഞ്ഞതായും വ്യാജ കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് സാമൂഹികമായി ഒറ്റപ്പെട്ടുപോയ അനുഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.

Next Story

RELATED STORIES

Share it