Big stories

സര്‍ക്കാരിന് ആശ്വാസം;ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ വിഷമകരമായ കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് കോടതി നിരീക്ഷിച്ചു.ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.ശമ്പളം പിടിക്കുകയല്ല മാറ്റി വെയ്ക്കുകയാണ് ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു.ശമ്പളം പിടിക്കുന്നതില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന ഹരജിയും ഹൈക്കോടതി നിരസിച്ചു

സര്‍ക്കാരിന് ആശ്വാസം;ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
X

കൊച്ചി: കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം പിടിക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സര്‍വീസ് സംഘടകള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ വിഷമകരമായ കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് കോടതി നിരീക്ഷിച്ചു.ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.ശമ്പളം പിടിക്കുകയല്ല മാറ്റി വെയ്ക്കുകയാണ് ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു.

ശമ്പളം പിടിക്കുന്നതില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന ഹരജിയും ഹൈക്കോടതി നിരസിച്ചു.വിവേചനം ഇല്ലെന്ന ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആവശ്യം തള്ളിയത്. വിവിധ പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഇരു വിഭാഗങ്ങളും തങ്ങളുടെ വാദഗതികള്‍ കോടതി മുമ്പാകെ നിരത്തി.ജീവനക്കാരുടെ ശമ്പളം ഔദാര്യമല്ല.അത് അവര്‍ ചെയ്യുന്ന ജോലിക്കുള്ള വേതനമാണ്.ഇത് നല്‍കാന്‍ കാലതാമസം പാടില്ലെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഭരണഘടനയില്‍ വ്യക്തമാക്കുന്നുണ്ട്.സംസ്ഥാനത്തിന് ഓര്‍ഡിനന്‍സിലൂടെ ഭരണഘടനാ വ്യവസ്ഥകള്‍ തടയാന്‍ കഴിയില്ലെന്നും ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.സര്‍ക്കാരും ജീവനക്കാരും തമ്മിലുള്ള കരാറിന്റെ ലംഘനമാണ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സെന്നും ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു.പിടിക്കുന്ന ശമ്പളം എന്നു തിരികെ നല്‍കുമെന്നത് സംബന്ധിച്ച് ഓര്‍ഡിനന്‍സില്‍ പറയുന്നില്ലെന്നും ഹരജിക്കാര്‍ വാദിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കരുതെന്ന കോടതി ഉത്തരവിനെതിരെയുള്ളതല്ല സര്‍ക്കാര്‍ ഓര്‍ഡിനന്‍സെന്നും ഓര്‍ഡിനന്‍സ് കോടതി സ്‌റ്റേ ചെയ്യരുതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.ലോക്ക് ഡൗണിനെ തുടര്‍ന്ന് സര്‍ക്കാരിന് 1700 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it