- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
800 വര്‍ഷം പഴക്കുമുള്ള ദര്‍ഗ പൊളിച്ചു നീക്കിയ സംഭവം; തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു

തെലങ്കാനയില്‍ 800 വര്‍ഷം പഴക്കമുള്ള ദര്‍ഗ പൊളിച്ചുമാറ്റിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. രാജന്ന സിര്‍സില്ല ജില്ലയില്‍ വേമുലവാടയില്‍ സ്ഥിതി ചെയ്തിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹസ്രത് താജുദ്ധീന്‍ ഖാജ ബാഗ് സവാര്‍ ദര്‍ഗയാണ് നിയമവിരുദ്ധണായി സര്‍ക്കാര്‍ പൊളിച്ചു നീക്കിയതെന്ന് മുസ് ലിം മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രശസ്തമായ ശ്രീ രാജ രാജേശ്വര ക്ഷേത്രത്തിന് സമീപം നിലനിന്നിരുന്ന ദര്‍ഗ ക്ഷേത്ര വികസനത്തിനായി മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലങ്കാന സംസ്ഥാന വഖഫ് ബോര്‍ഡും മുസ് ലിം നേതാക്കളും ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും ആസൂത്രിതമായി ദര്‍ഗ പൊളിച്ചുമാറ്റുകയായിരുന്നു.
വഖ്ഫ് ബോര്‍ഡ് രാജന്ന സിര്‍സില്ല ജില്ലാ കലക്ടര്‍ക്കു നല്‍കിയ കത്തില്‍, ദര്‍ഗയും അതിനോട് അനുബന്ധിച്ച 25.20 ഏക്കര്‍ സ്ഥലവും വഖ്ഫ് സ്വത്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1990 ജനുവരി 11-ലെ ആന്ധ്രപ്രദേശ് ഗസറ്റ് നമ്പര്‍ 2-ല്‍ (ക്രമസംഖ്യ 8813) ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.
ഏകദേശം 800 വര്‍ഷം പഴക്കമുള്ളതാണെന്ന് പറയപ്പെടുന്ന (ചില വൃത്തങ്ങള്‍ 400-600 വര്‍ഷം എന്നാണ് ചൂണ്ടിക്കാണിക്കുന്നത്) ഈ ദര്‍ഗയും സമീപത്തെ ക്ഷേത്രവും വര്‍ഷങ്ങളായി സമാധാനപരമായി സഹവര്‍ത്തിത്വത്തോടെ നിലനിന്നിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇരുവിഭാഗം ഭക്തരും ഇവിടെ തങ്ങളുടെ മതാചാരങ്ങള്‍ അനുഷ്ഠിച്ചുവരികയായിരുന്നു.
വഖ്ഫ് ബോര്‍ഡിന്റെ ടാസ്‌ക് ഫോഴ്‌സ് നടത്തിയ അന്വേഷണത്തില്‍, പ്രദേശത്തെ വികസന സമിതിയും മുതവല്ലിയും ദര്‍ഗാ മാറ്റുന്നതിനായി 'സമ്മതപത്രം' നല്‍കിയതായി കണ്ടെത്തി. എന്നാല്‍ വഖ്ഫ് സ്വത്തുക്കളുടെ വില്‍പ്പന, കൈമാറ്റം, ലീസ്, അല്ലെങ്കില്‍ മാറ്റം എന്നിവക്ക് അനുമതി നല്‍കാനുള്ള അധികാരം വഖ്ഫ് ബോര്‍ഡിന് മാത്രമേ ഉള്ളൂവെന്ന് ബോര്‍ഡ് വ്യക്തമാക്കി. മുതവല്ലി പിന്നീട് തന്റെ പ്രസ്താവന പിന്‍വലിച്ച് ആവശ്യമായ അധികാരം തനിക്കില്ലെന്ന് സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായ Majlis Bachao Tehreek (എംബിടി) തെലങ്കാന സംസ്ഥാന ന്യൂനപക്ഷ കമ്മീഷനെ സമീപിച്ച് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 17, 2025-ലെ വഖ്ഫ് ബോര്‍ഡ് നടപടികളെ ചൂണ്ടിക്കാട്ടി അനുമതിയില്ലാതെ യാതൊരു മാറ്റവും നടത്തരുതെന്ന് അവര്‍ ആവര്‍ത്തിച്ചു. കൂടാതെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരമുള്ള മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ മതകാര്യങ്ങള്‍ നടത്താനുള്ള അവകാശവും എംബിടി ഉന്നയിച്ചു.
മുഖ്യമന്ത്രി രെവന്ത് റെഡ്ഡിയുടെ ഭരണകാലത്ത് ദര്‍ഗ പൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്ന വിഭാഗങ്ങളുടെ സമ്മര്‍ദ്ദം വര്‍ധിച്ചുവെന്ന് എംബിടി വക്താവ് അമ്‌ജെദുള്ള ഖാന്‍ ആരോപിച്ചു. പ്രദേശത്തെ കോണ്‍ഗ്രസ് എംഎല്‍എ ആഡി ശ്രീനിവാസിനെയും കേന്ദ്രമന്ത്രി ബണ്ടി സഞ്ജയിനെയും അദ്ദേഹം കുറ്റപ്പെടുത്തി. മുസ് ലിം ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നും വിദ്വേഷ സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായും അദ്ദേഹം ആരോപിച്ചു.
ദര്‍ഗ പൊളിച്ച നടപടി നിയമവിരുദ്ധവും അപലപനീയവും ആണെന്ന് എഐഎംഐഎം പ്രതികരിച്ചു. പ്രാദേശിക എംഎല്‍എയും ''നിയമവിരുദ്ധമായി നിയമിതനായ'' മുതവല്ലിയും ചേര്‍ന്നാണ് ദര്‍ഗ മാറ്റത്തിന് വഴിയൊരുക്കിയതെന്നാണ് അവരുടെ ആരോപണം. ദര്‍ഗ പൊളിക്കാന്‍ കൂട്ടുനിന്ന് മുതവല്ലിയെ അറസ്റ്റ് ചെയ്യണമെന്ന് എഐഎംഐഎം ആവശ്യപ്പെട്ടു. സംഭവത്തില്‍ സ്വതന്ത്ര്യ അന്വേഷണം നടത്തണമെന്നും ദര്‍ഗ പഴയ സ്ഥലത്ത് തന്നെ പുനനിര്‍മിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















