Latest News

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള ഭവനസമുച്ചയം; തറക്കല്ലിടല്‍ ചടങ്ങ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള ഭവനസമുച്ചയം; തറക്കല്ലിടല്‍ ചടങ്ങ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു
X

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു. വയനാട് എം പി പ്രിയങ്ക ഗാന്ധി, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഷാഫി പറമ്പില്‍ എംപി, ടി സിദ്ധിഖ് എംഎല്‍എ തുടങ്ങിയ വിവിധ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

പദ്ധതിക്കായി ഭൂമി വാങ്ങുന്നതില്‍ പല പ്രതിസന്ധികളും ഉണ്ടായെന്നും ഭവന പദ്ധതി പൂര്‍ത്തികരിച്ച മുസ്ലിം ലീഗിനെ അഭിനന്ദിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ദുരന്തത്തിന് മുന്നില്‍ ആത്മവീര്യം കെടാതെ വയനാട്, ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒന്നിച്ചു നിന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദുരന്തബാധിതരുടെ വിഷയം താന്‍ പല തവണ പാര്‍ലമെന്റില്‍ ഉന്നയിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി എംപിയും പറഞ്ഞു.

കോണ്‍ഗ്രസ് നിര്‍മിക്കുന്ന നൂറുവീടുകളില്‍ അമ്പത് വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയില്‍ ആദ്യം നിര്‍മിക്കുന്നത്. എട്ട് സെന്റ് ഭൂമിയില്‍ 1041 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് ഒരുങ്ങുന്നത്. ഭാവിയില്‍ ഒരുനില കൂടി നിര്‍മിക്കാന്‍ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപഘടന.

Next Story

RELATED STORIES

Share it