Latest News

എരുമേലിയില്‍ കള്ളപ്പണം പിടികൂടി

എരുമേലിയില്‍ കള്ളപ്പണം പിടികൂടി
X

കോട്ടയം: എരുമേലിയില്‍ രേഖകളില്ലാതെ കടത്തിയ 60 ലക്ഷം രൂപ പിടികൂടി. എരുമേലി കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്നാണ് കുഴല്‍പ്പണവുമായെത്തിയ ഒരാളെ പോലിസ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും പണം എരുമേലിയിലേക്ക് കെഎസ്ആര്‍ടിസി വഴി എത്തിക്കാനായിരുന്നു ശ്രമം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എരുമേലി പൊലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത പണം പിടികൂടിയത്. 500 രൂപയുടെയും 200 രൂപയുടെയും നോട്ടുകെട്ടുകളാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്. കേസില്‍ അന്വേഷണം നടന്നു വരികയാണ്.

Next Story

RELATED STORIES

Share it