Sub Lead

പ്രകോപനപരമായ മുദ്രാവാക്യം; ചിന്ത ജെറോമിനെതിരെ കേസ്

പ്രകോപനപരമായ മുദ്രാവാക്യം; ചിന്ത ജെറോമിനെതിരെ കേസ്
X

കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയെന്ന പരാതിയില്‍ ചിന്ത ജെറോമിനെതിരെ കേസ്. സമൂഹത്തില്‍ സ്പര്‍ദ്ധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘം ചേര്‍ന്ന് പ്രതിഷേധ ജാഥ നടത്തിയെന്നും എഫ്‌ഐആര്‍.

ചിന്ത അടക്കം 56 പേര്‍ക്കെതിരെയാണ് ഇരവിപുരം പോലിസ് കേസെടുത്തത്. കോണ്‍ഗ്രസ് കൊല്ലൂര്‍വിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീന്‍ റാവുത്തറുടെ പരാതിയിലാണ് കേസ്. കെഎസ് യു പ്രതിഷേധത്തില്‍ ആരോഗ്യ മന്ത്രിക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രകടനം.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പ്രകോപനപരമായ മുദ്രാവാക്യമാണ് പ്രകടനത്തില്‍ വിളിച്ചത്. ഡിവൈഎഫ്‌ഐ പ്രകടത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനം ശക്തമായിരുന്നു. ഇതിനിടേയാണ് പോലിസ് നടപടി.

Next Story

RELATED STORIES

Share it