- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെമുലവാഡ ക്ഷേത്രത്തില്‍ നിന്ന് പുരാതന ദര്‍ഗ മാറ്റിസ്ഥാപിക്കാനുള്ള നീക്കം തെലങ്കാന ഹൈക്കോടതി തടഞ്ഞു

ഹൈദരാബാദ്: രാജന്ന-സിര്‍സില്ല ജില്ലയിലെ വെമുലവാഡ പട്ടണത്തിലെ ശ്രീ രാജ രാജേശ്വര സ്വാമി ക്ഷേത്രത്തിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ പൈതൃക ദര്‍ഗ മാറ്റിസ്ഥാപിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ഹസ്രത്ത് സയ്യിദ് താജുദ്ദീന്‍ ഖാജ ബാഗ് സവാറിന്റെ ദര്‍ഗ പൊളിച്ചുമാറ്റാനുള്ള അധികൃതരുടെ നീക്കമാണ് കോടതി തടഞ്ഞത്.
ദര്‍ഗയില്‍ അധികാരികള്‍ അനധികൃതമായി ബാരിക്കേഡ് കെട്ടി തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത് മുഹമ്മദ് നസിമ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
പ്രശസ്തമായ വെമുലവാഡ ക്ഷേത്രത്തിനൊപ്പം സാമുദായിക ഐക്യത്തിന്റെ പ്രതീകമായി 800 വര്‍ഷത്തിലേറെയായി ദര്‍ഗ നിലനില്‍ക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരനെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ സീഷാന്‍ അദ്നാന്‍ മഹമൂദ് വാദിച്ചു.
ജില്ലാ കളക്ടറും ദേവസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസറും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മാറ്റി സ്ഥാപിക്കുമെന്ന് പറഞ്ഞ ദര്‍ഗ, പ്രദേശത്തിന്റെ സംയോജിത സാംസ്‌കാരിക പൈതൃകത്തിന്റെ ആത്മാവിനെ തന്നെ ബാധിക്കുന്ന ഒരു പ്രവൃത്തിയാണെന്ന് അദ്ദേഹം വാദിച്ചു.
ദര്‍ഗ മാറ്റി സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ ദര്‍ഗയിലെ മുതവല്ലിക്ക് നിയമപ്രകാരം യാതൊരു അധികാരവുമില്ലെന്നും അത്തരം അധികാരം തെലങ്കാന സംസ്ഥാന വഖഫ് ബോര്‍ഡിന് മാത്രമാണെന്നും അദ്ദേഹം വാദിച്ചു.
പരാതി ഗൗരവമായി പരിഗണിച്ച ഹൈക്കോടതി, ജില്ലാ കളക്ടര്‍, ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍, രാജണ്ണ-സിര്‍സില്ല ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ നല്‍കിയ ഉറപ്പ് രേഖപ്പെടുത്തി. ദര്‍ഗയുടെ സ്ഥലംമാറ്റം, പൊളിക്കല്‍ അല്ലെങ്കില്‍ മാറ്റം വരുത്തല്‍ എന്നിവയുള്‍പ്പെടെ ഒരു തരത്തിലുള്ള നിര്‍ബന്ധിത നടപടികളും സ്വീകരിക്കരുതെന്ന് ബെഞ്ച് നിര്‍ദ്ദേശിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















