You Searched For "state government "

കോതമംഗലം ചെറിയ പള്ളി ഏറ്റെടുക്കല്‍ വൈകുന്നു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

14 Feb 2020 2:31 PM GMT
വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ അത് അറിയിക്കണം. കോടതി ഉത്തരവ് പാലിക്കാത്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഈ മാസം 25ന് ജില്ലാ കലക്ടര്‍ നേരിട്ട് കോതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മുന്‍പ് കലക്ടറോട് നേരിട്ട് ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ട് ഒഴിവാക്കിയിരുന്നു. പള്ളി ഏറ്റെടുക്കാനുള്ള തീരുമാനം എങ്ങനെയാണു നടപ്പാക്കാന്‍ പോകുന്നതെന്ന് വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

മൂലമ്പിള്ളി: കുടിയൊഴിപ്പിക്കപ്പെട്ട കുടംബങ്ങളിലെ അംഗങ്ങളുടെ ജോലിയും വീട്ടുവാടകയും; സര്‍ക്കാരിന് കത്ത് നല്‍കും

14 Feb 2020 9:42 AM GMT
പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ വിള്ളലുകള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന് മോണിറ്ററിംഗ് കമ്മിറ്റിയോഗം പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പദ്ധതിയുടെ ഭാഗമായി വാഴക്കാല വില്ലേജില്‍ 118 കുടുംബങ്ങള്‍ക്ക് അനുവദിച്ച പുനരധിവാസ പ്ലോട്ടുകളുടെ രേഖാചിത്രം പ്രദേശത്ത് സ്ഥാപിക്കുവാനും തീരുമാനിച്ചു.

കോതമംഗലം പള്ളിക്കേസ്:സംസ്ഥാന സര്‍ക്കാരിന്റെ പുനപരിശോധനാ ഹരജി ഹൈക്കോടതി തള്ളി

11 Feb 2020 2:13 PM GMT
കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധനാ ഹരജിയാണ് തള്ളിയത്. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുതിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.പള്ളിയുടെ നിയന്ത്രണം ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ പള്ളിയും സ്വത്തും ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ ഇല്ലാത്തതിനാല്‍ സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.

ബജറ്റ്: കെഇആര്‍ ഭേദഗതി നീക്കം പ്രതിഷേധാര്‍ഹമെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍

7 Feb 2020 11:20 AM GMT
സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളില്‍ കേന്ദ്രവിദ്യാഭ്യാസ അവകാശനിയമവും, നിലവിലുള്ള കെഇആര്‍ ചട്ടങ്ങളും അനുസരിച്ച് നടത്തിയ നിയമനങ്ങളെ അനധികൃത നിയമനങ്ങളായി ബജറ്റ് പ്രസംഗത്തില്‍ ചിത്രീകരിച്ച ധനകാര്യമന്ത്രി ഇക്കാര്യത്തിലുള്ള തന്റെ അജ്ഞതയാണ് കാണിക്കുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ അതിനെ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് നിയമങ്ങള്‍ ഉണ്ടെന്നിരിക്കെ അതിനായി കെഇആര്‍ ഭേദഗതി ചെയ്യുമെന്ന ധനകാര്യമന്ത്രിയുടെ പ്രഖ്യാപനം വിചിത്രമാണെന്നും ഇവര്‍ ആരോപിച്ചു

കോളടിച്ച് കൊച്ചി; ബജറ്റില്‍ പ്രഖ്യാപിച്ചത് 6000 കോടിയുടെ പദ്ധതികള്‍

7 Feb 2020 9:29 AM GMT
കൊച്ചിയില്‍ അനുവദിച്ചിരിക്കുന്ന 6000 കോടിയുടെ പദ്ധതികളില്‍ കൊച്ചി മെട്രോയുടെ വിപൂലീകരണത്തിനാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്. കൊച്ചി മെട്രോ റെയില്‍ പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്കും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്നും കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുമുള്ള പുതിയ ലൈനുകളാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 3025 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ വ്യക്തമാക്കുന്നു

റോഡുകളുടെ ശോചനീയാവസ്ഥ; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

31 Jan 2020 2:29 PM GMT
രാത്രി കാലങ്ങളില്‍ സ്ത്രീകളോട് പുറത്ത് ഇറങ്ങി നടക്കാനാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, കൃത്യമായ ലൈറ്റ് പോലും ഇല്ലാത്ത റോഡിലേക്കാണോ സര്‍ക്കാര്‍ സ്ത്രീകളോട് രാത്രി ഇറങ്ങി നടക്കാന്‍ പറയുന്നതെന്ന് കോടതി ചോദിച്ചു.പാലാരിവട്ടത്തെ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്.കേരളത്തില്‍ നല്ല റോഡ് ഇല്ലാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് കോടതി വിമര്‍ശിച്ചു

ഫ്‌ളക്‌സ് നിരോധനം ഫലപ്രദമല്ലെന്ന്; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി

30 Jan 2020 3:07 PM GMT
കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ അതെല്ലാം പിന്‍വലിക്കാന്‍ തയ്യാറാണെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ അധികാരം ഇല്ലാതെ ഇറക്കിയതാണോ എന്നും കോടതി ആരാഞ്ഞു. കോടതിയുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിന് ആത്മാര്‍ഥത വേണമെന്നും കോടതി വിമര്‍ശിച്ചു

കോന്തുരുത്തി പുഴ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടിയില്ല; കൊച്ചി കോര്‍പറേഷനും സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

27 Jan 2020 2:17 PM GMT
ഹൈക്കോടതിയില്‍ വിളിച്ചുവരുത്തിയ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയോട് നേരിട്ടാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് അതൃപ്തിയറിയിച്ചത്. സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട ചീഫ് സെക്രട്ടറിക്കും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു. കോന്തുരുത്തിയിലെ കെ.ജെ ടോമി നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.2012 മുതല്‍ കോന്തുരുത്തിപുഴ കൈയ്യേറ്റത്തെക്കുറിച്ച് ചീഫ് സെക്രട്ടറിക്ക് അറിയാമെന്നും ഇനി ഒരു ദിവസംപോലും സമയം അനുവദിക്കില്ലെന്നും പറഞ്ഞ കോടതി കേസ് വിധിപറയാനായി മാറ്റി

സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക പ്രീണനവും പിന്നാക്ക ദ്രോഹവും അവസാനിപ്പിക്കണം: മെക്ക

13 Jan 2020 11:16 AM GMT
സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട് മുന്നോക്ക സമുദായത്തെ പ്രീണിപ്പിച്ച് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ദോഷകരമായി നിയമന ചട്ടങ്ങളിലും റൊട്ടേഷന്‍ സമ്പ്രദായത്തിലും ഭേദഗതി വരുത്തി മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ജനുവരി മൂന്നിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരവകുപ്പ് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് എല്ലാ അര്‍ഥത്തിലും പിന്നാക്ക വിഭാഗദ്രോഹവും മുന്നോക്ക സമുദായ പ്രീണനവുമാണ്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച 10 ശതമാനം മുന്നോക്കക്കാര്‍ക്കുള്ള ഇഡബ്ല്യുഎസ് ക്വാട്ട സംസ്ഥാനത്തും പ്രാവര്‍ത്തികമാക്കുന്നതിന് നിശ്ചയിച്ച സ്വത്ത് പരിധിയും മാനദണ്ഡങ്ങളും വിവേചനപരവും മുന്നോക്ക പ്രീണനവുമാണ്

പ്‌ളാസ്റ്റിക് നിരോധനം ഏകപക്ഷീയമെന്ന് കേരള പ്‌ളാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ : ഒമ്പതിന് പ്രതിഷേധ സത്യാഗ്രഹം

2 Jan 2020 12:12 PM GMT
പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്കം നടത്തിയെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. നിരോധനം നടപ്പാക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. വര്‍ഷങ്ങളായി പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായികളുമായും ചര്‍ച്ച നടത്തിയില്ല. പകരം ഏകപക്ഷീയമായി നിരോധനം അടിച്ചേല്‍പ്പിക്കുകയാണ്. ചില ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങളാണ് വേണ്ടത്ര സമയം അനുവദിക്കാതെ നിരോധനം പെട്ടന്ന് നടപ്പാക്കാന്‍ വഴിതെളിച്ചത്

റോഡിലെ കുഴി യുവാവിന്റെ ജീവനെടുത്ത സംഭവം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനുമായി ഹൈക്കോടതി

13 Dec 2019 9:46 AM GMT
കുഴിയടയ്ക്കാന്‍ എത്ര ജീവനുകള്‍ ഇനി ബലികൊടുക്കേണ്ടിവരുമെന്ന് കോടതി.ചെറുപ്രായത്തിലാണ് ഒരാളുടെ ജീവന്‍ പൊലിഞ്ഞത്. യുവാവിന്റെ മരണത്തോടെ ഒരു കുടുംബത്തിന്റെ വരുമാനമാര്‍ഗമാണ് നിലച്ചത്.ഇതില്‍ ഇവിടുത്തെ ഉദ്യോഗസ്ഥ സംവിധാനം ഉത്തരവാദികളാണ്.നാണക്കേടുകൊണ്ടു തല കുനിയുകയാണ്. മരിച്ച യുവാവിന്റെ മാതാപിതാക്കളോട് മാപ്പു ചോദിക്കുന്നു. കാറില്‍ സഞ്ചരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് റോഡിലെ ദുരവസ്ഥമൂലം ഇരയാകുന്ന സാധാരണക്കാരുടെ ബുദ്ധിമുട്ട് അറിയില്ല.ഒരോ റോഡുകളിലും ഏതു ഉദ്യോഗസ്ഥര്‍ക്കാണ് ഉത്തരവാദിത്വമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.ഇനി ഇത്തരത്തില്‍ അപകടമുണ്ടായാല്‍ ഈ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണം.ഏഴു തലമുറ നല്‍കിയാല്‍ തീരാത്ത അത്ര വലിയ നഷ്ടപരിഹാര തുക ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ നല്‍കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി

ശബരിമല ദര്‍ശനം: സര്‍ക്കാര്‍ ആര്‍എസ്എസിനെപോലെ പെരുമാറുന്നു; കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുമെന്ന് ബിന്ദു

26 Nov 2019 7:17 AM GMT
ആര്‍എസുമായിട്ടോ മറ്റേതെങ്കിലും പാര്‍ടിയുമായിട്ടോ തനിക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.പോലിസ് തടഞ്ഞാല്‍ തങ്ങള്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. കോടതിലക്ഷ്യ ഹരജി ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ബിന്ദു ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇവര്‍ തന്റെ അഭിഭാഷകയെ ആശുപത്രിയിലേക്ക്‌വിളിച്ചുവരുത്തി തുടര്‍ നടപടി സ്വീകരിച്ചു. സര്‍ക്കാരിനെയും ചീഫ് സെക്രട്ടറിയെയും എതിര്‍ കക്ഷിയാക്കിയാണ് ഇവര്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുന്നതെന്നാണ് വിവരം

ഫ്ളക്സ് നിരോധന കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ഹൈക്കോടതി

18 Nov 2019 4:24 PM GMT
ജനക്ഷേമം ലക്ഷ്യമാക്കുന്ന സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ കോടതിക്കെങ്ങിനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.തിരഞ്ഞെടുപ്പോടെ രാഷ്ടീയ പാര്‍ട്ടികളും വീണ്ടും ഫ്ളക്സ് ഉപയോഗം വര്‍ധിപ്പിക്കുമെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിനു വേണമെങ്കില്‍ ഒറ്റ പ്രഖ്യാപനം കൊണ്ടു പരിഹരിക്കാവുന്ന വിഷയമേയുള്ളു.ലോകം മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നോട്ട് പോകുകയാണെന്നു കോടതി ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ ശക്തമായി ഇടപ്പെടുനില്ലെന്നും കോടതി വ്യക്തമാക്കി.

മാവോവാദികളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം:മോഡി ചെയ്യുന്നത് കേരളത്തിലെ ഇടതു സര്‍ക്കാര്‍ ചെയ്യരുതെന്ന് കാനം രാജേന്ദ്രന്‍

8 Nov 2019 5:31 AM GMT
യുഎപിഎക്കെതിരാണ് ഇടത് പാര്‍ടികള്‍.സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും അതാണ് പറഞ്ഞത്.മാവോവാദികളെ പിന്തുണയ്ക്കുന്ന പാര്‍ടിയല്ല സി പി ഐ. പക്ഷേ അവരെ കൊല ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല.മാവോവാദികളെ കൊലപ്പെടുത്തിക്കൊണ്ടു പ്രശ്്‌നം അവസാനിപ്പക്കാമെന്ന ഭരണകൂടത്തിന്റെ ചിന്തയോട്് സി പി ഐ യോജിക്കുന്നില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു

സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ

5 Nov 2019 12:26 PM GMT
ആലപ്പുഴ ജില്ലാ കലക്ടറെ പെട്ടെന്ന് സ്ഥലം മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത ആരോപിച്ചു.കോതമംഗലം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി യാതൊരു സഹായവും പോലിസ് ചെയ്തില്ല. ഡിജിപിയോട് പോലിസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും പോലിസിനെ വലിയ തോതില്‍ സ്ഥലത്ത് വിന്യസിച്ചതല്ലാതെ മറ്റൊരു സഹായവും ലഭിച്ചില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ച് ആളുകള്‍ കൂട്ടം കൂടുന്നത് തടയാന്‍ കഴിയുമായിരുന്നിട്ടും അധികാരികള്‍ അതിനു ശ്രമിച്ചില്ല.കോതമംഗലം പള്ളിയില്‍ നിന്ന് മടങ്ങി പോയ നാലോളം വൈദികര്‍ക്ക് മര്‍ദ്ദനമേറ്റുവെന്നും ഡാ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം: എസ്ഡിപിഐ

20 Sep 2019 10:59 AM GMT
ആരോഗ്യനില അതീവഗുരുതരമാണെന്നു വ്യക്തമായിട്ടും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ട ഇടപെടലുണ്ടാവാത്തത് ആശങ്കാജനകമാണ്.

ബാലനീതി നിയമം: അനാഥക്കുരുന്നുകളെ സര്‍ക്കാര്‍ പെരുവഴിയിലാക്കരുതെന്ന് എസ്ഡിപിഐ

17 Sep 2019 6:09 AM GMT
1960ലെ കേന്ദ്ര ഓര്‍ഫനേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ നിലപാട് ദുഷ്ടലാക്കാണ്. സംസ്ഥാനത്ത് നൂറുകണക്കിന് യത്തീംഖാനകളിലായി അനാഥകളും അഗതികളും നിര്‍ധനരുമായ ആയിരക്കണക്കിന് കുട്ടികളാണ് കഴിയുന്നത്.

മരട് ഫ്‌ളാറ്റ്: സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു

15 Sep 2019 8:54 AM GMT
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് തിരുവനന്തപുരത്താണ് സര്‍വകക്ഷി യോഗം നടക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഫ്‌ളാറ്റ് ഒഴിയാനായി ഉടമകള്‍ക്ക് നഗരസഭ നല്‍കിയ സമയപരിധി ഇന്നവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍. വിവിധ പാര്‍ട്ടികളുടെ അഭിപ്രായം അറിഞ്ഞശേഷം പ്രശ്‌നത്തില്‍ തുടര്‍നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

മരട് ഫ്‌ലാറ്റ്: സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി

12 Sep 2019 12:24 PM GMT
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്. സെപ്റ്റംബര്‍ 23ന് കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി തുഷാര്‍ മേത്ത ഹാജരായേക്കും.

പിറവം പള്ളി കേസ്: സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പോലിസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ആവശ്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

3 Sep 2019 3:02 PM GMT
സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുങ്ങിയാല്‍ വിധി നടപ്പാക്കാന്‍ തടസങ്ങളില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.പോലിസിനെ സ്ഥിരമായി കാവല്‍ നിര്‍ത്തുന്നത് പ്രായോഗികമാണോയെന്ന് കോടതി ചോദിച്ചു. വിശ്വാസികള്‍ക്ക് പ്രവേശന പാസ് നല്‍കണമെന്നു സര്‍ക്കാര്‍ നിര്‍ദ്ദേശവും പ്രായോഗികമാണോയെന്നു കോടതി ആരാഞ്ഞു. വിശ്വാസികളല്ലാത്തവര്‍ പള്ളിയില്‍ പ്രവേശിച്ചു പ്രശ്നങ്ങള്‍ക്കു കാരണമാവുമെന്നതുകൊണ്ടാണ് വിശ്വാസികള്‍ക്ക് പ്രവേശനപാസ് ഏര്‍പ്പെടുത്തണമെന്നു സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു

കൊട്ടാക്കാമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ് : ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

2 Sep 2019 3:35 PM GMT
ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. ഭൂമി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുത്ത് കോണ്‍ഗ്രസ് നേതാവ് എം മുകേഷും മറ്റും അഡ്വ. സി എസ് അജിത് പ്രകാശ് മുഖേന സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്

സംസ്ഥാനത്ത് ബാല നീതി നിയമം ഫലപ്രദമായി നടപ്പാക്കുന്നില്ലന്ന് ; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

2 Sep 2019 1:31 PM GMT
നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടന ' ബച്പന്‍ ബചാ വോ ആന്ദോളന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ്അധ്യക്ഷനായ ബഞ്ചിന്റെ നടപടി

ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം; മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍

12 Aug 2019 8:08 AM GMT
സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ ദുരിതബാധിതര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാന്‍ റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്/ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ നമ്പര്‍ ക്യാംപ് രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തണം. ഇവ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ മൊബൈല്‍ നമ്പറില്‍ അഞ്ച് ദിവസത്തിനകം ലഭിക്കുന്ന സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന തീയതിയിലും സമയത്തിലും ഈ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം വില്ലേജ് ഓഫീസുകളില്‍ എത്തണം. അല്ലെങ്കില്‍ സന്ദേശത്തില്‍ സൂചിപ്പിച്ചിരിക്കുന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് വഴി രേഖകളുടെ ഫോട്ടോയെടുത്ത് അയക്കുകയോ ചെയ്യേണ്ടതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

പിന്നാക്ക വിഭാഗങ്ങളുടെ സംവരണ പട്ടിക പുതുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ഹൈക്കോടതി

26 July 2019 3:01 PM GMT
മൈനോറിറ്റി ഇന്ത്യന്‍ സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ ചെയര്‍മാന്‍ സീനിയര്‍ അഡ്വക്കറ്റ് വി കെ ബീരാന്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോതി പരിഗണിച്ചത്.നിശ്ചിത പരിധിക്കുള്ളില്‍ പിന്നാക്കാവസ്ഥ സംബന്ധിച്ച സാമുഹിക - സാമ്പത്തിക സര്‍വേ നടത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. കേരള സംസ്ഥാന പിന്നോക്ക വിഭാഗ നിയമത്തിലെ വകുപ്പ് 11 പ്രകാരമുള്ള ഒബിസി ലിസ്റ്റ് പുനപരിശോധിക്കാത്തത് വീഴ്ചയാണെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി

ആന്തൂരിലെ സാജന്റെ കണ്‍വന്‍ഷന്‍ സെന്റര്‍: നഗരസഭയെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

18 July 2019 1:47 PM GMT
സ്ലാബും തൂണും കോണ്‍ക്രീറ്റ് ഉപയോഗിച്ചു നിര്‍മിക്കാനാണ് നഗരസഭ അനുമതി നല്‍കിയത്. ഉരുക്കുതൂണുകളും മേല്‍ക്കൂരയ്ക്ക് ഷീറ്റും ഉപയോഗിച്ചു. കെട്ടിടത്തിന്റെ ഘടന മാറ്റിയത് നഗരസഭയെ അറിയിച്ചില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നഗരസഭ അംഗീകരിച്ച പ്ലാന്‍ പലപ്രാവശ്യം സ്വന്തം നിലയ്ക്ക് തിരുത്തിയെന്നും നഗരസഭയോട് അനുമതി തേടിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചതായി ടൗണ്‍ ചീഫ് പ്ലാനറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപോര്‍ട്ടുപ്രകാരം കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. അംഗീകരിച്ച പ്ലാന്‍ തന്നെ രണ്ടു തവണ മാറ്റങ്ങള്‍ വരുത്തി. കോണ്‍ക്രീറ്റ് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് അനുമതി വാങ്ങിയ ശേഷം സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണം ചട്ടലംഘനമാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു

മൂന്നാറിലെ ഭൂമി കൈയേറ്റം: സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

18 July 2019 2:13 AM GMT
മുന്നാറില്‍ സര്‍ക്കാര്‍ കയ്യേറ്റം പ്രോല്‍സാഹിപ്പിക്കുകയാണന്നുചുണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണ സമിതിസമര്‍പ്പിച്ച കോടതിയലക്ഷ്യഹരജിയിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. സര്‍ക്കാര്‍ കൈയ്യേറ്റങ്ങളെ എതിര്‍ക്കുകയും മറുവശത്ത് നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കുകയുമാണോയെന്ന് കോടതി ആരാഞ്ഞു.കൈയ്യേറ്റ ഭുമിയിലെ നിര്‍മ്മാണങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നു കോടതി വ്യക്തമാക്കി

ഫ്‌ളെക്‌സ് ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ താക്കീത്

17 July 2019 2:58 PM GMT
പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഉണ്ട്. ഇങ്ങനെ പോയാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അനധികൃത ഫ്‌ളെക്‌സ ബോര്‍ഡുകള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് ബോധപുര്‍വമായവീഴ്ചയുണ്ടായിട്ടുണ്ട്.14 ഉത്തരവുകള്‍ ഇറക്കിയിട്ടും ഒന്നു പോലും ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലന്നു കോടതി കുറ്റപ്പെടുത്തി . ഫ്‌ളെക്‌സ് നിയന്ത്രണത്തിന് പരസ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും കോടതി വ്യക്തമാക്കി

പ്രളയ ധനസഹായം: അപ്പീല്‍ അപേക്ഷകളില്‍ തീര്‍പ്പു വൈകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

10 July 2019 2:26 PM GMT
നിലവില്‍ 2,60,269 അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ 571 അപേക്ഷകള്‍ മാത്രമാണ് തീര്‍പ്പാക്കിയതെന്നും സര്‍ക്കാര്‍ സത്യാവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചു. മറ്റ് അപേക്ഷകള്‍ പരിശോധിച്ചുവരികയാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. തീര്‍പ്പാക്കിയ അപേക്ഷകള്‍ സംബന്ധിച്ചും ലഭിച്ചിട്ടുള്ള അപേക്ഷകള്‍ സംബന്ധിച്ചും വിവരങ്ങള്‍ പെട്ടെന്നു ഹാജരാക്കാന്‍ കഴിയില്ല. ഇതിന് രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു

പി വി അന്‍വറിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു നീക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

9 July 2019 2:25 PM GMT
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി ശുപാര്‍ശ പ്രകാരമുള്ള പൊളിക്കല്‍ നടപടി പുര്‍ത്തിയായതായാണ് കലക്ടര്‍ കോടതിയെ അറിയിച്ചത് .തടയണയുടെ മുകളില്‍ 25 മീറ്റര്‍ വീതിയിലും അടിത്തട്ടില്‍ 6 മീറ്റര്‍ വീതിയിലും പൊളിച്ച് വെള്ളത്തിന്റെ ഒഴുക്കിനുള്ള തടസം നിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം

ശബരിമല തീര്‍ഥാടകര്‍ക്ക് പമ്പയിലേക്ക് വാഹന സൗകര്യം;നിലപാട് അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

8 July 2019 2:51 PM GMT
17 ന് നട തുറക്കുന്ന സാഹചര്യത്തില്‍ ഈ മാസം 15നകം രേഖാമൂലം നിലപാടറിയിക്കണം. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലന്ന് സര്‍ക്കാര്‍ വാക്കാല്‍ അറിയിച്ചു

ദുരന്തങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നു

8 July 2019 12:45 PM GMT
പരിചയ സമ്പന്നരായ മല്‍്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്. സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോവയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് പരിശീലനം നല്‍കും. ഓഖി,പ്രളയം പോലുളള ദുരന്തങ്ങളുണ്ടാകുമ്പോള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായാണ് പ്രധാനമായും കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത്

മഹാരാജാസ് കോളജില്‍ അഭിമന്യു സ്തൂപം നിര്‍മാണം: നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

3 July 2019 12:40 PM GMT
സ്തൂപത്തില്‍അരിവാളും നക്ഷത്രവുമുണ്ടെന്ന് ഹരജിക്കാരായ കെ എം അംജദിനും കാര്‍മല്‍ ജോസിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.സ്തൂപം നിര്‍മിച്ച് കാംപസില്‍ അധീശത്വം നിലനിര്‍ത്താനാണ് ശ്രമമെന്നും ഹരജിക്കാര്‍ ആരോപിച്ചു

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു; മല്‍സ്യതൊഴിലാളികള്‍ പ്രതിസന്ധിയില്‍

30 Jun 2019 12:06 PM GMT
20 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 70 രൂപയാണ് ഇപ്പോള്‍ ചെലവാകുന്നത്. കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിരുന്ന സബ്‌സിഡി മണ്ണെണ്ണ മുടങ്ങിയിട്ട് മാസങ്ങളായി. മല്‍്യഫെഡ് വഴിയും കഴിഞ്ഞ ഏപ്രില്‍ മുതല്‍ മണ്ണെണ്ണ ലഭിക്കുന്നില്ലെന്ന് മല്‍സ്യതൊഴിലാളികള്‍ പറയുന്നു

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലയനം: സര്‍ക്കാര്‍ റിപോര്‍ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

4 Jun 2019 1:22 AM GMT
ജൂണ്‍ 12നു മുന്‍പ് വിശദീകരണം രേഖാമൂലം സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക അസോസിയേഷന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.ലയനം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ന്നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി

മാവോവാദി നേതാവ് ജലീല്‍ കൊല്ലപ്പെട്ട സംഭവം: സ്ഥലം സന്ദര്‍ശിക്കാന്‍ വസ്തുതാന്വേഷണസംഘത്തിന് അനുമതി നല്‍കാനാവില്ലന്ന് സര്‍ക്കാര്‍

30 May 2019 2:46 PM GMT
സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും മജിസ്റ്റീരിയല്‍ അന്വേഷണവും പുരോഗമിക്കുയാണ് . ഈ സാഹചര്യത്തില്‍ സമാന്തര അന്വേഷണം അനുവദിക്കാനാവില്ലന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

22 May 2019 2:24 PM GMT
ലേഖയും മകള്‍ വൈഷ്ണവിയുമാണ് ഏതാനും ദിവസം മുമ്പ് ആത്മഹത്യ ചെയ്തത്. ഇവരുടെ ആത്മഹത്യയില്‍ ബാങ്കിനു പങ്കുണ്ടോ ,ബാങ്ക് മാനേജരെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ, പണയ ഭൂമിയുടെ സ്ഥിതി വിവരംഎന്ത് , സ്ഥലവും വീടും ഏറ്റെടുക്കാന്‍ കഴിയുമോ എന്നീ കാര്യങ്ങള്‍ സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ നിര്‍ദേശിച്ചു
Share it
Top