മണിച്ചന്റെ മോചനം: പിഴ ഒഴിവാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചന്റെ ശിക്ഷാ വിധിയിലെ പിഴ ഒഴിവാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പിഴത്തുക മദ്യദുരന്തത്തില്‍ മരണപ്പെട്ടരുടെ കുടുംബത്തിനും കാഴ്ച നഷ്ടമായവര്‍ക്കുമായി നല്‍കാനാണ് ഹൈക്കോടതി വിധിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പിഴ ഒഴിവാക്കണമെന്ന മണിച്ചന്റെ ഭാര്യയുടെ ഹരജിയിലാണ് കേരളത്തിന്റെ മറുപടി. 31 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തിന്റെ ആസൂത്രകനാണ് മണിച്ചനെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
നിയമപോരാട്ടാത്തിനൊടുവില്‍ മണിച്ചന്‍ ഉള്‍പ്പടെ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ 33 തടവുകാരെ വിട്ടയക്കാന്‍ ഉത്തരവിറങ്ങിയിരുന്നു. മോചനത്തിന് 30 ലക്ഷം രൂപ കെട്ടിവച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. ഇതില്‍ ഇളവുതേടിയാണ് ഇയാളുടെ ഭാര്യ സുപ്രിംകോടതിയെ സമീപിച്ചത്. 2000 ഒക്ടോബര്‍ 21നാണ് 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കല്‍ വിഷമദ്യദുരന്തമുണ്ടായത്. കേസിലെ ഏഴാം പ്രതിയായ മണിച്ചന്റെ ഗോഡൗണില്‍നിന്ന് മുഖ്യപ്രതിയായ താത്ത എന്നറിയപ്പെടുന്ന ഹൈറുന്നിസയുടെ വീട്ടിലെത്തിച്ച് വിതരണം ചെയ്ത മദ്യം കഴിച്ചാണ് കല്ലുവാതുക്കല്‍, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകള്‍ മരിച്ചത്. ആറ് പേരുടെ കാഴ്ച നഷ്ടമായി. മണിച്ചനും കൂട്ടുപ്രതികള്‍ക്കും ജീവപര്യന്തമാണ് വിധിച്ചത്. ഇയാളുടെ സഹോദരര്‍ ഉള്‍പ്പെടെയുള്ളവരെ മോചിപ്പിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി ഹൈറുന്നീസ ശിക്ഷയ്ക്കിടെ ജയിലില്‍വച്ച് മരിച്ചു.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT