Kerala

കൊവിഡ് രണ്ടാം തരംഗം: ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളും സുരക്ഷാ സംവിധാനങ്ങളും പുന:ക്രമീകരിക്കണമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍

പ്രവര്‍ത്തന സമയം പത്തു മണി മുതല്‍ രണ്ടു മണി വരെയാക്കുക, പഞ്ചദിനവാരം നടപ്പാക്കുക, ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കുക, വര്‍ക്ക് ഫ്രം ഹോം പ്രാബല്യത്തിലാക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന മുഖ്യമന്ത്രിയ്ക്കും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയ്ക്കും കത്തുകള്‍ നല്‍കി.

കൊവിഡ് രണ്ടാം തരംഗം: ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളും സുരക്ഷാ സംവിധാനങ്ങളും പുന:ക്രമീകരിക്കണമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍
X

കൊച്ചി: കൊവിഡ് രോഗബാധ തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളും ഇടപാടുകാരുടേയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയുള്ള സംവിധാനങ്ങളും പുന:ക്രമീകരിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടേയും സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍(യുഎഫ്ബിയു) ആവശ്യപ്പെട്ടു.

പ്രവര്‍ത്തന സമയം പത്തു മണി മുതല്‍ രണ്ടു മണി വരെയാക്കുക, പഞ്ചദിനവാരം നടപ്പാക്കുക, ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കുക, വര്‍ക്ക് ഫ്രം ഹോം പ്രാബല്യത്തിലാക്കുക, ഹബ് ബാങ്കിംഗ് സേവനങ്ങള്‍ നടപ്പാക്കുക, എല്ലാ മേഖലകളിലും പ്രവര്‍ത്തന സമയം കുറയ്ക്കുക, ബാങ്കു ജീവനക്കാര്‍ക്കും കുടുംബാഗങ്ങള്‍ക്കും മുന്‍ഗണനാ അടിസ്ഥാന്നത്തില്‍ വാക്‌സിന്‍ നല്‍കുക, മറ്റു രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് ജോലിയിളവ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന മുഖ്യമന്ത്രിയ്ക്കും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയ്ക്കും കത്തുകള്‍ നല്‍കി.

അതീവ ഗുരുതരമായ സാഹചര്യത്തില്‍ അടിയന്തിര തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് യുഎഫ്ബിയു ആവശ്യപ്പെട്ടു.സംസ്ഥാനത്ത് 7500 ബാങ്കുശാഖകളിലായി 50000 ജീവനക്കാരും ഓഫീസര്‍മാരുമാണുള്ളത്.മാറിയ സാഹചര്യത്തില്‍ ബാങ്കുകളുടേയും ഇടപാടുകാരുടേയും ജീവനക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാ തല ബാങ്കേഴ്‌സ് സമിതി 13- ഇന നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 15 ന് നല്‍കിയിട്ടുണ്ടെങ്കിലും അത് അപര്യാപ്തമാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it