Big stories

അരൂജ സ്‌കൂളിലെ സിബിഎസ്ഇ 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; ഇനിയുള്ള പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി

പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും അഭ്യര്‍ഥിച്ച് സ്‌കൂളിലെ 28 വിദ്യാര്‍ഥകള്‍ കഴിഞ്ഞ ദിവസം ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പരീക്ഷ ആരംഭിച്ചുകഴിഞ്ഞതിനാല്‍ ഈ ആവശ്യം കോടതി ആദ്യം നിരസിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് കോടതി ഉപാധികളോടെ ഇന്ന് അനുമതി നല്‍കുകയായിരുന്നു.തുടര്‍ന്നുള്ള നടപടികള്‍ കേസിലെ അന്തിമ തീര്‍പ്പിനു വിധേയമായിട്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് തന്നെ ഹാള്‍ടിക്കറ്റ് നല്‍കണമെന്നും കോടതി സിബിഎസ്ഇക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഉത്തരവ് പ്രകാരം ഇനിയുള്ള മൂന്നു പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് എഴുതാന്‍ കഴിയും

അരൂജ സ്‌കൂളിലെ സിബിഎസ്ഇ 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; ഇനിയുള്ള പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി
X

കൊച്ചി:സിബിഎസ്ഇയുടെ അംഗീകാരമില്ലാതിരുന്നതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന തോപ്പുംപടി അരൂജ സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം.തുടര്‍ന്നുള്ള പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് എഴുതാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.തങ്ങളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും അഭ്യര്‍ഥിച്ച് സ്‌കൂളിലെ 28 വിദ്യാര്‍ഥകള്‍ കഴിഞ്ഞ ദിവസം ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പരീക്ഷ ആരംഭിച്ചുകഴിഞ്ഞതിനാല്‍ ഈ ആവശ്യം കോടതി ആദ്യം നിരസിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉപാധികളോടെ ഇന്ന് അനുമതി നല്‍കുകയായിരുന്നു.തുടര്‍ന്നുള്ള നടപടികള്‍ കേസിലെ അന്തിമ തീര്‍പ്പിനു വിധേയമായിട്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് ഇന്ന് തന്നെ ഹാള്‍ടിക്കറ്റ് നല്‍കണമെന്നും കോടതി സിബിഎസ്ഇക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഉത്തരവ് പ്രകാരം ഇനിയുള്ള മൂന്നു പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് എഴുതാന്‍ കഴിയും.നാളെ മുതലുള്ള പരീക്ഷയാണ് എഴുതാന്‍ കഴിയുക.വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോഴും ഇന്നലെയും സിബിഎസ്ഇയെ കോടതി രൂക്ഷമായ വിമര്‍ശിച്ചിരുന്നു.മറ്റേതെങ്കിലും അംഗീകാരമില്ലാത്ത സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ടങ്കില്‍ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ കോടതി സിബിഎസ്ഇക്ക് നിര്‍ദേശം നല്‍കിയിരുന്നു. അത്തരത്തില്‍ പരീക്ഷ എഴുതിയെങ്കില്‍ അരൂജ സ്‌കൂളിലെ പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും കോടതി സിബിഎസ്ഇക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അംഗീകാരമില്ലെന്ന് മറച്ചുവെച്ചെന്നാരോപിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്‍കിയ പരാതിയെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് സ്‌കൂള്‍ മാനേജര്‍ മാഗി, ട്രസ്റ്റ് പ്രസിഡന്റ് മെല്‍ബിന്‍ ഡിക്രൂസ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നു. 22 ആണ്‍കുട്ടികളും 7 പെണ്‍കുട്ടികളുമടക്കം 29 പേരാണ് സ്‌കൂളില്‍ നിന്നും ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതാനിരുന്നത്. എന്നാല്‍ സ്‌കൂളിന് എട്ടാം ക്ലാസ് വരെ മാത്രമേ സിബിഎസ്ഇ അംഗീകാരമുള്ളു. ഇക്കാര്യം മറച്ചു വെച്ചാണ് തങ്ങളുടെ മക്കളെ സ്‌കൂള്‍ അധികൃതര്‍ വഞ്ചിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. മറ്റൊരു സെന്ററിലാണ് പരീക്ഷ എന്നാണ് രക്ഷിതാക്കളെ അറിയിച്ചിരുന്നത്. ഇതു പ്രകാരം പരീക്ഷയുടെ അടുത്ത ദിവസം ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ ചെന്നെങ്കിലും ലഭിക്കാതായതോടെയാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനാകില്ലെന്ന വിവരം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നത്.

Next Story

RELATED STORIES

Share it