Top

You Searched For "granted "

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി: സൂരജ് അടക്കം മൂന്നു പേര്‍ക്കു കൂടി ജാമ്യം

4 Nov 2019 5:39 AM GMT
സൂരജിനെക്കൂടാതെ കേസിലെ മറ്റു പ്രതികളായ പാലം നിര്‍മാണത്തിന്റെ കരാര്‍ എടുത്തിരുന്ന ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍,ആര്‍ബിഡിസികെ അഡീഷണല്‍ ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍ എന്നി വര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം അറസ്സ്റ്റിലായ ബെന്നി പോളിന് ഏതാനും ദിവസം മുമ്പ് കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ അന്ന് സൂരജ് അടക്കമുള്ള മറ്റു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇവര്‍ വീണ്ടും കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഗസ്ത് 30 നാണ് ടി ഒ സൂരജ് അടക്കമുളള നാലു പ്രതികളെ വിജിലന്‍സ് അറസ്റ്റു ചെയ്തത്

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവാവധി ആനുകൂല്യം

16 Oct 2019 7:54 AM GMT
മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച(ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുക. കൂടാതെ ചികില്‍സത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 1000 രൂപ അനുവദിക്കുകയും ചെയ്യും. നിയമത്തില്‍ പരിധിയില്‍ ഉള്‍പ്പെടുന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ലഭ്യമാവും.

പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതി: ടി ഒ സൂരജിനെ ജെയിലില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി

24 Sep 2019 10:22 AM GMT
നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ കേസില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ്, ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍,ബെന്നി പോള്‍, എം ടി തങ്കച്ചന്‍ എന്നിവരെ വിജിലന്‍സ് സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ടി ഒ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലും മാധ്യമ പ്രവര്‍ത്തകരോടും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു

കെഎസ് യു പ്രവര്‍ത്തകരെ മര്‍ദിച്ച എസ്എഫ് ഐക്കാരായ വിദ്യാര്‍ഥികള്‍ക്ക് അപൂര്‍വ ഉപാധികളോടെ ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം

1 Jun 2019 2:03 PM GMT
കേസില്‍ അന്തിമ വിധി പ്രസ്താവിക്കുന്നതു വരെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. പാലക്കാട് നെന്‍മാറ എന്‍എസ്എസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്

യാത്രക്കാരെ മര്‍ദിച്ച സംഭവം: സുരേഷ് കല്ലട ബസിലെ ജീവനക്കാരായ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

22 May 2019 12:46 AM GMT
ഹരജി കോടതി ഇന്ന് പരിഗണിക്കും .കേസിലെ ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് .അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്നും പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പുര്‍ത്തിയായിട്ടില്ലന്നും തൊണ്ടിമുതലുകള്‍കണ്ടെടുക്കാനുണ്ടന്നും പ്രതികളുടെ കസ്റ്റഡി ആവശ്യമുണ്ടന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.

കാക്കനാട് ആള്‍ക്കൂട്ട കൊലപാതകം: 10 പ്രതികള്‍ക്ക് ജാമ്യം

11 April 2019 2:07 PM GMT
ചക്കരപ്പറമ്പ് സ്വദേശിയായ ജിബിന്‍ വര്‍ഗീസ് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.

പത്തനാപുരത്ത് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന് അനുമതി

10 April 2019 4:04 PM GMT
ഈമാസം 16ന് നടക്കുന്ന കണ്‍വന്‍ഷന് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ ഗ്രൗണ്ടാണ് വേദിയായി നിശ്ചയിച്ചിരുന്നത്. സമ്മേളനത്തിന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് അനുമതി നല്‍കുകയായിരുന്നു.
Share it