അട്ടപ്പാടി മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ്: പ്രതിക്ക് ഉപാധികളോടെ ജാമ്യം

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ പ്രതി അബ്ബാസിന് മണ്ണാര്‍ക്കാട് എസ്‌സി- എസ്ടി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസ് തീരുന്നതുവരെ അട്ടപ്പാടി താലൂക്കില്‍ പ്രവേശിക്കരുത്, എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ഒപ്പുവയ്ക്കണം, മധു കേസിലെ സാക്ഷികളെയോ മധുവിന്റെ ബന്ധുക്കളെയോ ഭീഷണിപ്പെടുത്തരുത് എന്നിവയാണ് ഉപാധികള്‍.
മധുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രതി അബ്ബാസ് അറസ്റ്റിലായത്. ഇയാള്‍ ജാമ്യത്തിനായി കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കേസ് തെളിയിക്കപ്പെട്ടതാണെന്നു വ്യക്തമാക്കിയ കോടതി, മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് വിലയിരുത്തി.
നേരത്തെ പാലക്കാട് സെഷന്‍സ് കോടതി, മണ്ണാര്‍ക്കാട് പട്ടികജാതി- പട്ടികവര്‍ഗ പ്രത്യേക കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലും ആവശ്യം നിരാകരിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും ജാമ്യത്തിനായി മണ്ണാര്‍ക്കാട് എസ്‌സി- എസ്ടി പ്രത്യേക കോടതിയെ സമീപിച്ച് ഹരജി നല്‍കി. ഈ ഹരജി പരിഗണിച്ചാണ് കോടതി അബ്ബാസിന് ഉപാധികളോടെ ജാമ്യം നല്‍കിയത്.
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT