ബലാല്‍സംഗക്കേസ്: എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം
BY NSH20 Oct 2022 9:52 AM GMT

X
NSH20 Oct 2022 9:52 AM GMT
തിരുവനന്തപുരം: ബലാല്‍സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എംഎല്‍എ മറ്റന്നാള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാവണം. യുവതിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്‍പ്പിക്കല്‍, ബലാല്‍സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് നിലവില്‍ എംഎല്‍എയ്ക്ക് മേലുള്ളത്.
യുവതിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ചെയ്തതിനാണ് പോലിസ് ആദ്യം കേസെടുത്തത്. യുവതി തുടര്‍ന്ന് നല്‍കിയ മൊഴിയിലാണ് ബലാല്‍സംഗം വകുപ്പ് കൂടി ചുമത്തിയത്. ഇതിന് ശേഷമാണ് ജാമ്യഹരജിയില്‍ വാദം തുടങ്ങിയത്. ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് എല്‍ദോസിനെതിരേ വധശ്രമവകുപ്പ് കൂടി പോലിസ് ചുമത്തിയത്. യുവതി പരാതി നല്‍കിയതു മുതല്‍ എംഎല്‍എ ഒളിവിലായിരുന്നു.
Next Story
RELATED STORIES
മൃഗശാല വിപുലീകരണത്തിനായി 3000 മുസ് ലിം കുടുംബങ്ങളെ ഒഴിപ്പിക്കുന്നു
2 Jun 2023 4:42 PM GMTഡോ. ഓമന മുതല്‍ ഫര്ഹാന വരെ; കേരളം നടുങ്ങിയ ട്രോളി ബാഗ് കൊല
27 May 2023 7:44 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്...
24 May 2023 4:37 PM GMTരാഷ്ട്രപതി ഭവന് ഉദ്ഘാടന വിവാദം കൊഴുക്കുന്നു
23 May 2023 1:59 PM GMTരാജ്യത്തെ വധശിക്ഷ കണക്കുകള് കുതിക്കുന്നു |THEJAS NEWS
16 May 2023 2:29 PM GMTമണിപ്പൂരില് വീണ്ടും വെടിയൊച്ച; തീവയ്പ്
11 May 2023 11:42 AM GMT