കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും നിലംപൊത്തി ബിജെപി

പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തിന് ഒരു സീറ്റിൽ പോലും ലീഡില്ല. യുപി, ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക എന്നിവടങ്ങളിലാണ് ബിജെപി മുന്നേറ്റം കാണാൻ കഴിയുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും നിലംപൊത്തി ബിജെപി

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ രാജ്യം മുഴുവൻ തൂത്തുവാരുമ്പോഴും കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും നിലം പൊത്തി. ഈ മൂന്ന് സംസ്ഥാനത്തിലും ബിജെപിക്ക് ഒരു സീറ്റിൽ പോലും ലീഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ കന്യാകുമാരി മണ്ഡലത്തില്‍ പിന്നിലേക്കാണ് പോകുന്നത്. തമിഴ്‌നാട്ടില്‍ നാലിടത്ത് ഇടത് പക്ഷം മുന്നിലാണ്. മധുരയിലും കോയമ്പത്തൂരിലും സിപിഐഎം മുന്നിലെത്തിയപ്പോൾ നാഗപട്ടണത്തും തിരുപ്പൂരിലും സിപിഐയാണ് മുന്നിൽ.

ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്ന അണ്ണാ ഡിഎംകെയ്ക്ക് എതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ഉയർന്നതായാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്. അണ്ണാ ഡിഎംകെയിലൂടെ എൻഡിഎ വെറും രണ്ട് സീറ്റുകളിലാണ് ലീഡ്.

യുപി, ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക എന്നിവടങ്ങളിലാണ് ബിജെപി മുന്നേറ്റം കാണാൻ കഴിയുന്നത്. പശ്ചിമബംഗാളില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കിയപ്പോള്‍ സിപിഐഎമ്മിന് ഒരു സീറ്റില്‍ പോലും ലീഡില്ല. യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം 17 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

കേരളത്തിൽ ഇടതുപക്ഷം കനത്ത തോൽവിയാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു സീറ്റിൽ മാത്രമാണ് ഇപ്പോൾ ലീഡ് നിലനിർത്തുന്നത്. ആലപ്പുഴയിൽ എഎം ആരിഫ് ആണ് ലീഡ് നിലനിർത്തുന്നതെങ്കിലും മാറിമാറിയാൻ സാധ്യതയേറെയാണ്.

RELATED STORIES

Share it
Top