ഷായും പന്തും ഓസീസ് പര്യടനത്തിലുണ്ടാകും; വിരാട് കോഹ്‌ലി


ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ച് പരമ്പരയിലെ താരമായ ഓപണര്‍ പൃഥ്വി ഷായും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തും ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലുണ്ടായേക്കുമെന്ന് നായകന്‍ വിരാട് കോഹ്‌ലി. വിന്‍ഡീസിനെതിരായ പരമ്പര വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോഹ്‌ലി ഇക്കാര്യം സൂചിപ്പിച്ചത്.
ഇരുവരും ലഭിച്ച അവസരങ്ങള്‍ മുതലാക്കിയതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും നായകന്‍ പറഞ്ഞു. പൃഥ്വി ഷായെ അസാമാന്യ താരമെന്നും പന്തിനെ നിര്‍ഭയത്വം നിറഞ്ഞ താരമെന്നും വിശേഷിപ്പിക്കാനും കോഹ്‌ലി മറന്നില്ല. നിലവില്‍ ഇരുവരും കളിച്ച സാഹചര്യങ്ങള്‍ അത്ര വെല്ലുവിളി നിറഞ്ഞതല്ലായിരുന്നെങ്കിലും അവരുടെ പ്രകടനം ഒന്നാന്തരമായിരുന്നു എന്നും ഈ മല്‍സരങ്ങളില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസം ഭാവിയില്‍ നടക്കുന്ന മല്‍സരങ്ങളില്‍ കൂടുതല്‍ മികവ് കാട്ടാന്‍ അവരെ സഹായിക്കുമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷാവസാനംആസ്‌ത്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇരുവരും ഇന്ത്യന്‍ ടീമിലുണ്ടാകുമെന്ന ശക്തമായ സൂചന തന്നെയാണ് നല്‍കുന്നത്. 4 മല്‍സരങ്ങളാണ് ആസ്േ്രതലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലുള്ളത്. ഡിസംബര്‍ 6 ന് അഡലെയ്ഡ് ഓവലിലാണ് ഇന്ത്യ-ഓസീസ് പോരാട്ടത്തിലെ ആദ്യ മല്‍ഡരം.

RELATED STORIES

Share it
Top