Parliament News

ലക്ഷദ്വീപ്: ജര്‍മന്‍ പൗരന്റെ നിഗൂഢ നീക്കങ്ങള്‍ എന്‍ഐഎ അന്വേഷിക്കണം: എ എം ആരിഫ് എംപി

ലക്ഷദ്വീപ്: ജര്‍മന്‍ പൗരന്റെ നിഗൂഢ നീക്കങ്ങള്‍ എന്‍ഐഎ അന്വേഷിക്കണം: എ എം ആരിഫ് എംപി
X

ആലപ്പുഴ: രാജ്യത്തെ വിസാ നിയമങ്ങളെ നോക്കുകുത്തിയാക്കി ബിജെപി സംസ്ഥാന നേതൃത്വത്തിന്റ സഹായത്തോടെ ദ്വീപില്‍ സൈ്വര്യവിഹാരം നടത്തുന്ന ജര്‍മന്‍ പൗരനായ റൂലന്‍ മോസ്‌ലേയ്‌ക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് എ എം ആരിഫ് എംപി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി. രാജ്യസുരക്ഷയില്‍ അതീവ പ്രാധാന്യമുള്ള ദ്വീപിലെ എന്‍ട്രി പെര്‍മിറ്റില്‍ കൃത്രിമം കാണിച്ചതിന് അറസ്റ്റിലായ മോസ്‌ലേജാമ്യം നല്‍ കുന്നതിനായി കേരളാ ഹൈക്കോടതി മുന്നോട്ടുവച്ച ജാമ്യവ്യവസ്ഥകള്‍ അട്ടിമറിച്ച് ദ്വീപില്‍ വിഹരിക്കുന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിച്ചാണ്. ബിജെപി നേതാക്കന്മാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധങ്ങള്‍ ദുരൂഹമാണ്. അതിനാല്‍ രാജ്യരക്ഷയെ തന്നെ ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ എത്രയും വേഗം എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടണമെന്ന് എ എം ആരിഫ് എംപി കത്തില്‍ ആവശ്യപ്പെട്ടു.

Lakshadweep: NIA should probe German citizen-AM Arif MP


Next Story

RELATED STORIES

Share it