- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഊരും പേരും ഇല്ലാത്ത മെയിലിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധിയെ അറസ്റ്റ് ചെയ്ത പോലിസ് ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുക': രാഹുല്‍ മാങ്കൂട്ടത്തില്‍
ഉമ്മന്‍ ചാണ്ടിയെ വേദനിപ്പിച്ചതിന്റെ കൂലിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: മന്ത്രി ഗണേഷ് കുമാറിനെതിരെയുള്ള ഭാര്യയുടെ ആരോപണത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടിയോട് കാട്ടിയ നീതികേടിന് കിട്ടിയ കൂലിയാണിതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ഗണേഷ് കുമാറിനെ പോലിസ് എപ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. ഹോട്ടല്‍ വളഞ്ഞ് രാത്രി ഒരു എംഎല്‍എയെ അറസ്റ്റ് ചെയ്ത പോലിസ് എപ്പോഴാണ് അതുപോലെ ഗണേഷ് കുമാറിനെ പിടിക്കൂടുക. ഗണേഷ് കുമാര്‍ എന്റെ യോഗ്യതയെ കുറിച്ച് പറഞ്ഞു, ഗണേഷിന്റെ യോഗ്യത ഏറ്റവും നന്നായി അറിയാവുന്നത് ആര്‍ ബാലകൃഷ്ണപിള്ളക്കാണ്.
നിരന്തര കുറ്റവാളിയായ ഗണേഷിനെ കുറിച്ച് ഭാര്യ തന്നെ പരാതി ഉന്നയിച്ചു. എല്ലാവരും സുരക്ഷക്കായി വിളിക്കുന്ന പോലിസ് നമ്പറിലാണ് അവരും വിളിച്ചത്. കെ ബി ഗണേഷ് കുമാറിന് ധാരാളം പ്രണയങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. അദ്ദേഹം കെഎസ്ആര്‍ടിസി മന്ത്രി അല്ലേയെന്നും കെഎസ്ആര്‍ടിസി ബസ് ഒന്നും അല്ലല്ലോ വഴിയില്‍ കാണുന്നവരെ എല്ലാം വിളിച്ചു കയറ്റാന്‍ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. ഗണേഷ് കുമാറിന്റെ ഭാര്യയെ മന്ത്രിയുടെ സ്റ്റാഫുകള്‍ കയ്യേറ്റം ചെയ്തുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. രാജ്യത്തിന്റെ നിയമത്തിന്റെ ഒരു പരിരക്ഷയും കിട്ടാത്ത കുറ്റകൃത്യം അവിടെ നടന്നോ എന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.
ഗണേശിന്റെ യോഗ്യത ഏറ്റവും നന്നായി അറിയാവുന്നത് ആര്‍ ബാലകൃഷ്ണ പിള്ളക്കാണ്. ഏറ്റവും കൂടുതല്‍ ഐവിഎഫ് സെന്ററുകള്‍ പത്തനാപ്പുരത്ത്. ഒറ്റയടിക്ക് മൂന്ന് പാട് കിട്ടിയ ആളാണ് ഗണേഷ് കുമാര്‍. മന്ത്രിയുടെ സ്റ്റാഫുകള്‍ കയ്യേറ്റം ചെയ്തത് കുറ്റകരമല്ലേ. അധികാര ദുര്‍വിനിയോഗം നടന്നു. പ്രണയമാണെന്നു പറഞ്ഞാലും അന്നേ ദിവസം എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നോയെന്ന് ഗണേഷ് കുമാര്‍ മറുപടി പറയണം. നമ്മള്‍ വിശ്വാസപൂര്‍വ്വം കാണുന്ന ഏതെങ്കിലും ബിംബത്തെ ഗണേഷ് കുമാര്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്നും അറിയണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
ഊരും പേരും ഇല്ലാത്ത മെയിലിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധിയെ അറസ്റ്റ് ചെയ്ത പോലിസ് ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുക. ഗണേഷിനെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ പോലിസ് എപ്പോഴാണ് പുറപ്പെടുക. എപ്പോഴാണ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങുക. ഗണേഷിന്റെ ഭാര്യ കണ്ട്രോള്‍ റൂമില്‍ നല്‍കിയ പരാതിയ്ക്ക് എന്ത് പരിഹാരമുണ്ടായി. മന്ത്രി ഫോണ്‍ ചോര്‍ത്തിയെന്ന ഭാര്യയുടെ പരാതി അതീവ ഗുരുതരമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















