- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി കലാപ ഗൂഢാലോചന ആരോപണം; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം
സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന ആരോപണവുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥി നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥിയുമായ ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹി കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.
ഈ മാസം നടക്കാനിരിക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ആറ് ആഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടാണ് ഷര്‍ജീല്‍ ഇമാം ഹരജി സമര്‍പ്പിച്ചത്. ഇതു പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബജ്പായ് മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 30 വരെ ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യത്തിലിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയോ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത്. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി മാത്രമേ ഇടപഴകാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ഗൂഢാലോചനക്കുറ്റം ചമുത്തിയാണ് ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് എന്നിവരടക്കമുള്ള വിദ്യാര്‍ഥി നേതാക്കളായ ഒന്‍പതു പേരെ യുഎപിഎ ചുമത്തി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. 2025 സെപ്റ്റംബര്‍ രണ്ടിന് ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് പതിവ് ജാമ്യം നിഷേധിക്കുകയും 2026 ജനുവരി അഞ്ചിന് സുപ്രിംകോടതി ആ തീരുമാനം ശരിവെക്കുകയും ചെയ്തിരുന്നു. ആറ് വര്‍ഷത്തോളമായി ഷര്‍ജീല്‍ ഇമാം ജയിലിലാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















