Top

You Searched For "to "

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കുത്തക കമ്പനികള്‍ക്ക് കൈമാറാനുള്ള നീക്കമെന്ന്; പ്രതിഷേധമുയരണമെന്ന് എസ്ഡിപിഐ

6 March 2021 6:01 AM GMT
സാധാരണക്കാരുടെ അത്താണിയായ റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്.എറണാകുളം പോലെ ഭൂമിക്ക് ഏറെ വാണിജ്യ മൂല്യമുള്ള നഗരത്തില്‍ 68 ഏക്കര്‍ റെയില്‍വേ ഭൂമിയാണ് അദാനി കമ്പനിക്ക് നിസ്സാര വിലക്ക് കൈമാറുന്നത്.തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് കൈമാറ്റം ചെയ്തതിന്റെ തനിയാവര്‍ത്തനമാണ് വീണ്ടും നടക്കുന്നതെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍

ലൈഫ് മിഷന്‍: സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് കൊടിയേരിയുടെ ഭാര്യയെന്ന്; വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും

6 March 2021 5:05 AM GMT
ഈ മാസം 10 ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാണമെന്നാണ് കസ്റ്റംസ് നിര്‍ദേശം നല്‍കിയിക്കുന്നത്. സന്തോഷ് ഈപ്പന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനാണ് പാരിതോഷികമായി നല്‍കാന്‍ ഐ ഫോണുകള്‍ വാങ്ങി നല്‍കിയതത്രെ.ഇതില്‍ ഏറ്റവും വിലകൂടിയ ഫോണായിരുന്നു വിനോദിനി ഉപയോഗിച്ചിരുന്നതെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം.

ഇന്ധന വിലവര്‍ധന: തലമുണ്ഡനം ചെയ്ത് പിച്ചചട്ടിയുമായി പ്രതിഷേധിക്കും: ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍

25 Feb 2021 4:28 PM GMT
മാര്‍ച്ച് രണ്ടിന് രാവിലെ 11 മണിമുതല്‍ എറണാകുളത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നിലാണ് പ്രതിഷേധം. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റിയുടേയും എറണാകുളം ജില്ലാ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിലാണ് സമരം.

ആഴക്കടല്‍ മല്‍സ്യബന്ധനം: കരാറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ണമായും പിന്‍വലിക്കണമെന്ന് കെസിബിസി

23 Feb 2021 10:03 AM GMT
കരാര്‍ റദ്ദാക്കപ്പെട്ടുവെങ്കിലും 2018 മുതല്‍ സര്‍ക്കാര്‍ ഇതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള മറ്റെല്ലാ നടപടികളും അപ്രകാരം തന്നെ നിലനില്‍ക്കുകയാണ്. ആ നിലയ്ക്ക് ഈ കമ്പനി മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ ഇതു പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുന്ന് തീരദേശവാസികള്‍ ഭയപ്പെടുന്നു

സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഉന്നതവിദ്യാഭ്യാസം സമൂലം മാറ്റാന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

18 Feb 2021 12:11 PM GMT
യൂനിവേഴ്‌സിറ്റി കലാലയങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ മികവിന്റെ കേന്ദ്രമായി മാറും. ഇത് ദേശീയ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ എന്ന നിലയിലേക്ക് ഉയരും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആവശ്യമായ കോഴ്‌സുകള്‍ ആരംഭിക്കും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: കുറ്റപത്രം റദ്ദാക്കണമെന്ന ഹരജി ശിവശങ്കര്‍ പിന്‍വലിച്ചു

28 Jan 2021 2:38 PM GMT
കേസില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനാലാണ് അപേക്ഷ പിന്‍വലിച്ചതെന്നാണ് വിവരം. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നത്

ആലപ്പുഴയിലെ കയര്‍ മ്യൂസിയങ്ങളുടെ നവീകരണം അന്തിമ ഘട്ടത്തില്‍;ലേബര്‍ മൂവ്‌മെന്റ് മ്യൂസിയം ഇന്ത്യയില്‍ ആദ്യത്തേത്

17 Jan 2021 8:33 AM GMT
യാണ്‍ മ്യൂസിയം, ലേബര്‍ മൂവ്‌മെന്റ്് മ്യൂസിയം/ലിവിംഗ് കയര്‍ മ്യൂസിയം, പോര്‍ട്ട് മ്യൂസിയം എന്നിവയാണ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ തയ്യാറെടുക്കുന്നത്. തൊഴിലാളി പ്രസ്ഥാനങ്ങളുടെ ലോകചരിത്രം അടയാളപ്പെടുത്തുന്ന ലേബര്‍ മൂവ്‌മെന്റ് മ്യൂസിയം ഈ വിഭാഗത്തില്‍ ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയമാണ്. പൈതൃക മന്ദിരങ്ങളുടെ പുനരുദ്ധാരണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനനുസരിച്ച് മ്യൂസിയത്തിലെ പ്രദര്‍ശനങ്ങളൊരുങ്ങും

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നു കൊടുക്കാന്‍ ശ്രമിച്ച കേസ്: വി ഫോര്‍ കൊച്ചി കോ-ഓഡിനേറ്റര്‍ നിപുന്‍ ചെറിയാന് ഉപാധികളോടെ ജാമ്യം

13 Jan 2021 2:19 PM GMT
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഒരു ലക്ഷം രൂപക്കും രണ്ടാളുടെ ഉറപ്പിന്മേലും ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന നിര്‍ദേശവുമുണ്ട്

റേഷന്‍ കാര്‍ഡ് ഇ-കാര്‍ഡിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു: മന്ത്രി പി തിലോത്തമന്‍

9 Jan 2021 2:15 PM GMT
റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണന പട്ടികയില്‍ വരാനുള്ള ചില മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ജീവിക്കാന്‍ നിവര്‍ത്തിയില്ലാത്ത കാന്‍സര്‍ രോഗികള്‍ പോലെയുള്ളവര്‍ക്ക് പട്ടികയില്‍ ഇടം നല്‍കാന്‍ ശ്രമിക്കും

കൊവിഡ്: ഡ്രൈ റണ്‍ പൂര്‍ത്തിയായി;എറണാകുളം ജില്ലയില്‍ ആദ്യ ഘട്ടം വാക്സിന്‍ സ്വീകരിക്കുക 60,000ത്തോളം പേര്‍

8 Jan 2021 10:04 AM GMT
രണ്ടായിരത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കി കഴിഞ്ഞു. ഒരു വാക്സിന്‍ കേന്ദ്രത്തില്‍ പരമാവധി 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക

വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറക്കാന്‍ ശ്രമിച്ചിതിനു പിന്നില്‍ ഗൂഢാലോചന, പോലിസ് അന്വേഷിക്കണം: മന്ത്രി ജി സുധാകരന്‍

7 Jan 2021 11:27 AM GMT
ഭരണഘടനാ വിരുദ്ധമായ കാര്യമാണ് നടന്നത്.പാലം നിര്‍മിക്കാനും അത് കമ്മീഷന്‍ ചെയ്യാനുമുള്ള ഉത്തരവാദിത്വം എന്‍ജിനീയര്‍മാര്‍ക്ക് മാത്രമാണ്.കണ്ടു നില്‍ക്കുന്നവര്‍ക്കും കുറ്റംപറയുന്നവര്‍ക്കും കയറി നിരങ്ങാനുള്ളതല്ല പാലങ്ങളും റോഡുകളും.പ്രഫഷണല്‍ ക്രമിനല്‍ മാഫിയ എറണാകുളത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണം

കൊവിഡ് വാക്‌സിനേഷന്‍ തട്ടിപ്പ് ; മുന്നറിയിപ്പുമായി പോലിസ്

5 Jan 2021 1:39 PM GMT
ഓണ്‍ ലൈന്‍ അക്കൗണ്ടിലുള്ളത് കൈക്കലാക്കുകയാണ് ഇത്തരം തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്. ആധാര്‍ കാര്‍ഡും ഈ മെയില്‍ ഐഡിയുമൊക്കെയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് മൊബൈലില്‍ വരുന്ന ഒടിപി നമ്പര്‍ കൈമാറുന്നതോടെ ഒണ്‍ലൈന്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും

പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം:എറണാകുളം റിസര്‍വ് ബാങ്കിന് മുന്‍പില്‍ നാളെ എസ്ഡിപിഐ ഏകദിന ഉപവാസം നടത്തും

23 Dec 2020 4:39 PM GMT
സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഉപവാസം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിലും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ഓഫീസുകള്‍ക്ക് മുമ്പിലും നേതാക്കള്‍ ഉപവസിക്കും.എറണാകുളത്ത് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി കോര്‍പറേഷന്‍: തോല്‍വിക്കു കാരണം പ്രിസൈഡിംഗ് ഓഫിസറുടെ കാസ്റ്റിംഗ് വോട്ടെന്ന് ;യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി വേണുഗോപാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

16 Dec 2020 4:26 PM GMT
വില്ലിംഗ്ടണ്‍ ഐലന്റ് നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വേണുഗോപാലിനെതിരെ എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്ന എം പത്മകുമാരിയാണ് ഒരുവോട്ടിന് വിജയിച്ചത്.പ്രിസൈഡിംഗ് ഓഫിസര്‍ എം പത്മകുമാരിക്ക് അനുകൂലമായി ചെയ്ത കാസ്റ്റിംഗ് വോട്ടാണ് തനിക്ക് പ്രതികൂലമായി ബാധിച്ചതെന്നും ഇത് റദ്ദാക്കണമെന്നുമാണ് എന്‍ വേണുഗോപാല്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്

സിബിഎസ്ഇ സ്‌കൂളിലെ ഫീസ് നിര്‍ണ്ണയം പരിശോധിക്കാന്‍ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി

9 Dec 2020 2:44 PM GMT
സ്‌കൂളുകളുടെ ഫീസ് നിര്‍ണ്ണയത്തില്‍ ഇടപെടാനാകില്ലെന്ന സിബിഎസ്ഇയുടെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു

പോലിസ് നിയമ ഭേദഗതി:രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

25 Nov 2020 12:41 PM GMT
ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓര്‍ഡിനന്‍സിന്റെ പേരില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

45 മീറ്റര്‍ ദേശീയപാത വികസനം: വ്യവസ്ഥകള്‍ പാലിക്കാതെഭൂമിയേറ്റെടുക്കുന്നുവെന്ന്;കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്

24 Nov 2020 2:08 PM GMT
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഹൈവേ അതോറിറ്റിയുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഒരു വിദഗ്ദ്ധ സംഘത്തെ നിയമിക്കാനും രാമനാട്ടുകര മുതല്‍ ഇടപ്പള്ളി വരെയുള്ള പദ്ധതിപ്രദേശത്ത് പരിശോധന നടത്താനും ട്രൈബൂണല്‍ ഉത്തരവിട്ടു

പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദേശം

19 Nov 2020 8:07 AM GMT
ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപോര്‍ട് തിങ്കാളാഴ്ച ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.ഇബ്രാഹികുഞ്ഞിന്റെ ജാമ്യാപേക്ഷയം വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ചൊവ്വാഴ്ച കോടതി പരിഗണിക്കും

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി: മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് പ്രതിചേര്‍ത്തു; പാലം രൂപകല്‍പന ചെയ്ത കണ്‍സള്‍ട്ടന്‍സി എംഡിയെ ചോദ്യം ചെയ്യുന്നു

19 Nov 2020 5:26 AM GMT
പാലത്തിന്റെ നിര്‍മാണകരാര്‍ നല്‍കുന്ന സമയത്ത് കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എം ഡി യായിരുന്ന മുഹമ്മദ് ഹനീഷ്.കേസിലെ 10ാം പ്രതിയായിട്ടാണ് മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരാറുകാരന് അനധികൃതമായി വായ്പ നല്‍കാന്‍ ഒത്താശ ചെയ്തു.കരാറുകാരില്‍ നിന്നും സുരക്ഷാ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തി എന്നിങ്ങനെയാണ് മുഹമ്മദ് ഹനീഷിനെതിരെ വിജിലന്‍സ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി വിധി പറയാന്‍ മാറ്റി

13 Nov 2020 3:54 PM GMT
കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചത്. കേസില്‍ അന്വേഷണത്തിലും വിചാരണ നടപടികളില്‍ പ്രോസിക്യുഷനും വീഴ്ച സംഭവിച്ചുവെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടി

മുന്നാക്ക സംവരണം : മുന്നണികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സംവരണ സമുദായമുന്നണി

28 Oct 2020 12:03 PM GMT
മുന്നാക്ക വിഭാഗങ്ങള്‍ക്ക് പരമാവധി പത്തു ശതമാനംവരെ സംവരണമേര്‍പ്പെടുത്തുവാന്‍ വ്യവസ്ഥ ചെയ്യുന്ന 103-ാം ഭരണഘടന ഭേദഗതിക്കെതിരെ കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി സുപ്രീംകോടതിയിലുള്ള കേസ്, അഞ്ചംഗ ഭരണഘടനാ ബഞ്ച് തീര്‍പ്പുകല്‍പിക്കുന്നതുവരെ മുന്നോക്ക സംവരണം സംസ്ഥാനത്ത് നടപ്പിലാക്കരുതെന്ന് എറണാകുളം കെഎംഇഎ ഹാളില്‍ ചേര്‍ന്ന സംവരണ സമുദായ മുന്നണിയുടെ സംസ്ഥാനതലയോഗം ആവശ്യപ്പെട്ടു

ലോണിന്റെ മറവില്‍ ഒണ്‍ലൈന്‍ തട്ടിപ്പ്;മുന്നറിയിപ്പുമായി പോലിസ്

20 Oct 2020 10:33 AM GMT
കൊവിഡ് കാലത്ത് നടന്നുകൊണ്ടിരിക്കുന്ന ഒണ്‍ലൈന്‍ തട്ടിപ്പുകളിലൊന്നാണിത്. ഇതുവരെ നേരില്‍ പോലും കാണാത്ത സംഘങ്ങളാണ് ഒരു പരിചയവുമില്ലാത്ത നിങ്ങള്‍ക്ക് ലക്ഷങ്ങളുടെ ലോണ്‍ വാഗ്ദാനവുമായ് എത്തുന്നത്. ഇത്തരം സംഘങ്ങളുമായി വാട്‌സാപ്പിലൂടെയോ മെയില്‍ വഴിയോ ബന്ധപ്പെട്ടാല്‍ ലോണ്‍ ലഭിക്കുവാന്‍ യോഗ്യനാണോ എന്നറിയാന്‍ ഫോട്ടോയും തിരിച്ചല്‍ കാര്‍ഡും രണ്ട് ഫോട്ടോയുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്

നടി ആക്രമിക്കപ്പെട്ട കേസ്: നീതികിട്ടാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്ല്യുസിസി

17 Oct 2020 8:27 AM GMT
തങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം

സ്വര്‍ണക്കടത്ത്: മുഖ്യപ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി

8 Oct 2020 2:54 PM GMT
കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ് , സരിത്,സന്ദീപ് നായര്‍ എന്നിവരെ ജയില്‍ വാര്‍ഡന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി. പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വര്‍ധിക്കുന്നു;ജാഗ്രതാ മുന്നറിയിപ്പുമായി പോലിസ്

1 Oct 2020 11:23 AM GMT
കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ 250 ഓളം പരാതികളാണ് ലഭിച്ചതെന്ന് എറണാകുളം റൂറല്‍ പോലിസ് പറഞ്ഞു.യഥാര്‍ഥ അക്കൗണ്ടില്‍ നിന്ന് ഫോട്ടോയെടുത്ത് 'വിരുതന്മാര്‍' ഒര്‍ജിനിലിനെ വെല്ലുന്ന വ്യാജ അക്കൗണ്ടുകളാണ് നിര്‍മിക്കുന്നത്. സ്ത്രീകളും സര്‍ക്കാര്‍ ജീവനക്കാരുമാണ് ഇതില്‍ കൂടുതലായും ബലിയാടാകുന്നത്

അഭയകേസ്: വിചാരണ നീട്ടിവെയ്ക്കരുതെന്ന് സിബിഐ ഹൈക്കോടതിയില്‍

30 Sep 2020 1:24 PM GMT
പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍ ,സിസ്റ്റര്‍ സെഫി എന്നിവരാണ് വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.വീഡിയോ കോണ്‍ഫ്രന്‍സ് വഴി കേസിന്റെ വിചാരണ നടത്താനാവുമെന്നും കുറ്റകൃത്യം നടന്നിട്ട് 27 വര്‍ഷമായെന്നും ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നും സിബിഐ ബോധിപ്പിച്ചു

പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ് : അന്വേഷണ പുരോഗതി അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

29 Sep 2020 3:55 PM GMT
പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാന്‍ പോലിസ് തയ്യാറാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി നിക്ഷേപകരുടെ സംഘടനയായ പോപ്പുലര്‍ ഗ്രുപ്പ് ഇന്‍വെസ്റ്റേഴ്സ പ്രത്യേക ഹരജി സമര്‍പ്പിച്ചിരുന്നു. എത്ര കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തന്നറിയിക്കണമെന്നു കോടതി വ്യക്തമാക്കി

കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ നടന്ന വെടിവെയ്പ് കേസ്: രവി പൂജാരിയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി എടിഎസ് കോടതിയില്‍

29 Sep 2020 5:45 AM GMT
നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിനു നേരെയാണ് വെടിവെയ്പുണ്ടായത്.കേസുമായി ബന്ധപ്പെട്ട് രവി പുജാരിയെ ചോദ്യം ചെയ്യുന്നതിനായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) എറണാകുളത്തെ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി.വിദേശത്ത് നിന്നും ഇന്ത്യയിലെത്തിച്ച രവി പൂജാരി ഇപ്പോള്‍ കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ്

ബിനീഷ് കൊടിയേരിയുടെ സ്വത്തുക്കള്‍ അനുമതിയില്ലാതെ ക്രയവിക്രയം നടത്തരുതെന്ന്; രജിസ്‌ട്രേഷന്‍ വകുപ്പിന് ഇഡിയുടെ കത്ത്

26 Sep 2020 5:02 AM GMT
നേരത്തെ ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് കൊച്ചിയിലെ ഓഫിസില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.ഇതിന്റെ ഭാഗമായുള്ള തുടര്‍ നടപടിയുടെ ഭാഗമായിട്ടാണ് ഇ ഡി രജിസ്‌ട്രേഷന്‍ വകുപ്പിന് കത്തു നല്‍കിയതെന്നാണ് വിവരം.

മൊബൈല്‍ ടവറുകള്‍ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ടെലികോം വകുപ്പ്

9 Sep 2020 10:41 AM GMT
റേഡിയോ തരംഗങ്ങളുടെ പരിധിയെപ്പറ്റി രാജ്യാന്തര ഏജന്‍സികള്‍ നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ രൂപരേഖ മാനിച്ചാണ് രാജ്യത്തെ മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ടെലികോം വകുപ്പ് കേരള മേഖല സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.പി ടി മാത്യു പറഞ്ഞു

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നതിനുള്ള പാസ്; വാഹന നമ്പര്‍ രേഖപ്പെടുത്താത്ത രീതിയില്‍ സോഫ്റ്റ് വെയര്‍ ക്രമീകരിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍

15 May 2020 3:25 PM GMT
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികള്‍ക്ക് യാത്രാ പാസ്സില്‍ വാഹന നമ്പര്‍ രേഖപ്പെടുത്തണം എന്ന നിബന്ധന സ്വന്തമായി വാഹനമി മില്ലാത്തവര്‍ക്ക് ബുദ്ധിമുട്ടാണെന്നും അത് കൊണ്ട് തന്നെ അത്തരം ആളുകളെ നാട്ടിലെത്തിക്കാന്‍ സാധിക്കുന്നില്ല എന്നും ആള്‍ ഇന്ത്യ കെ എം സി സി തമിഴ്നാട് ഘടകവും ബാംഗ്ളൂര്‍ സെന്‍ട്രല്‍ കമ്മിറ്റിയും ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കൊവിഡ്-19: ജിദ്ദയില്‍ നിന്നുള്ള വിമാനത്തില്‍ 152 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

15 May 2020 5:12 AM GMT
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എ ഐ 960 നമ്പര്‍ വിമാനത്തില്‍ ഇന്നലെ രാത്രിയിലാണ് ജിദ്ദയില്‍ നിന്നുള്ള സംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മടങ്ങിയെത്തിയ സംഘത്തില്‍ മൂന്ന് കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. ഗര്‍ഭിണികള്‍ 37, അടിയന്തിര ചികിത്സ ആവശ്യമായവര്‍ 31, ജോലി നഷ്ടപ്പെട്ടവര്‍ 40, വിസിറ്റിംഗ് വിസയില്‍ സൗദിയിലേക്ക് പോയവര്‍ 41 എന്നിങ്ങനെയാണ് മടങ്ങിയെത്തിയ സംഘത്തിലെ യാത്രക്കാര്‍

കൊവിഡ്: ജിദ്ദയില്‍ നിന്നുള്ള വിമാനം രാത്രിയില്‍ നെടുമ്പാശേരിയില്‍ എത്തും

14 May 2020 7:42 AM GMT
രാത്രി ഒമ്പതു മണിക്കാണ് വിമാനം നെടുമ്പാശേരിയില്‍ എത്തുന്നത്.152 പേരാണ് ജിദ്ദയില്‍ നിന്നെത്തുന്ന വിമാനത്തില്‍ ഉണ്ടാകുന്നത്.ആലുപ്പുഴ-21,എറണാകുളം-25, ഇടുക്കി-6,കണ്ണൂര്‍-രണ്ട്,കൊല്ലം-14,കോട്ടയം-28,മലപ്പുറം-13,പാലക്കാട്-5,പത്തനംതിട്ട-19,തിരുവനന്തപുരം-9,തൃശൂര്‍-7,വയനാട്-3 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലുള്ളവര്‍

കൊവിഡ്-19 : പ്രവാസി ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഏര്‍പ്പെടുത്തണം ;പ്രധാനമന്ത്രിക്ക് യുഡിഎഫ് എം പി മാരുടെ കത്ത്

25 April 2020 11:15 AM GMT
ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി പോയ പ്രവാസി ഇന്ത്യക്കാരെ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളില്‍ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 19 യു ഡി എഫ് എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. രാഹുല്‍ഗാന്ധി എംപി നേരത്തെ തന്നെ പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എ കെ ആന്റണി അടക്കമുള്ള കേരളത്തില്‍ നിന്നുള്ള യു ഡി എഫ് രാജ്യസഭാ അംഗങ്ങളും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി അറിയിച്ചു

നിലമ്പൂരിലെ വൃദ്ധ ദമ്പതികള്‍ക്ക് മരുന്നുമായി എറണാകുളത്ത് നിന്നും തീവേഗത്തില്‍ പറന്നെത്തി ഫയര്‍ ഫോഴ്‌സ്

2 April 2020 12:52 PM GMT
ആവശ്യമരുന്നു കിട്ടാന്‍ വഴിയില്ലാതെ വലഞ്ഞത് നിലമ്പൂര്‍ ചുങ്കത്തറയിലെ വൃദ്ധ ദമ്പതികളായ ചുങ്കത്തറ രാമച്ചംപാടംത്തെ വിലങ്ങാട്ട് സേവ്യര്‍, ഭാര്യ ഏലിയാമ്മ സേവ്യര്‍, കുറ്റിമുണ്ട മരിയസദനത്തില്‍ കോട്ടപ്പറമ്പില്‍ ജേക്കബ് എന്നിവര്‍ക്കാണ് അഗ്നിശമന സേന മരുന്നെത്തിച്ചു നല്‍കിയത്

കൊവിഡ്-19: അതിര്‍ത്തി റോഡു തുറക്കാന്‍ കര്‍ണാടക സര്‍ക്കാരിന് അടിയന്തരമായി നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

1 April 2020 5:14 PM GMT
കേരളത്തില്‍ നിന്നും കര്‍ണാടകയിലെ ആശുപത്രിയില്‍ അടിയന്തരചികില്‍സയക്കായി എത്തുന്ന രോഗികള്‍ക്കായി കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേയിലെ തടസം നീക്കി തുറന്നു കൊടുക്കാന്‍ കര്‍ണാടക സര്‍ക്കാരിന് അടിയന്തരമായി നിര്‍ദേശം നല്‍കണം.രോഗികളെയുമായി വരുന്ന വാഹനങ്ങള്‍ക്ക് രണ്ടു സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ യാതൊരു തടസവും ഉണ്ടാകാന്‍ പാടില്ല. വിഷയത്തിന്റെ ഗൗരവം മനസിലാക്കി കേന്ദ്രസര്‍ക്കാര്‍ വേണ്ടവിധത്തില്‍ ഇടപെടുമെന്നാണ് കരുതുന്നതെന്നും മനുഷ്യജീവന്‍ പണയം വെയ്ക്കരുതെന്നും കോടതി വ്യക്തമാക്കി
Share it