Kerala

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വര്‍ധിക്കുന്നു;ജാഗ്രതാ മുന്നറിയിപ്പുമായി പോലിസ്

കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ 250 ഓളം പരാതികളാണ് ലഭിച്ചതെന്ന് എറണാകുളം റൂറല്‍ പോലിസ് പറഞ്ഞു.യഥാര്‍ഥ അക്കൗണ്ടില്‍ നിന്ന് ഫോട്ടോയെടുത്ത് 'വിരുതന്മാര്‍' ഒര്‍ജിനിലിനെ വെല്ലുന്ന വ്യാജ അക്കൗണ്ടുകളാണ് നിര്‍മിക്കുന്നത്. സ്ത്രീകളും സര്‍ക്കാര്‍ ജീവനക്കാരുമാണ് ഇതില്‍ കൂടുതലായും ബലിയാടാകുന്നത്

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വര്‍ധിക്കുന്നു;ജാഗ്രതാ മുന്നറിയിപ്പുമായി പോലിസ്
X

കൊച്ചി: വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് പരാതി പ്രവാഹമെന്ന് പോലിസ്.കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ 250 ഓളം പരാതികളാണ് ലഭിച്ചതെന്ന് എറണാകുളം റൂറല്‍ പോലിസ് പറഞ്ഞു.യഥാര്‍ഥ അക്കൗണ്ടില്‍ നിന്ന് ഫോട്ടോയെടുത്ത് 'വിരുതന്മാര്‍' ഒര്‍ജിനിലിനെ വെല്ലുന്ന വ്യാജ അക്കൗണ്ടുകളാണ് നിര്‍മിക്കുന്നത്. സ്ത്രീകളും സര്‍ക്കാര്‍ ജീവനക്കാരുമാണ് ഇതില്‍ കൂടുതലായും ബലിയാടാകുന്നത്. ഇങ്ങനെ വ്യാജ അക്കൗണ്ട് തുടങ്ങുന്നവര്‍ യഥാര്‍ഥ അക്കൗണ്ട്കാരുടെ സെലക്ട് ചെയ്ത സുഹൃത്തുക്കളുമായി 'ചങ്ങാത്തം' തുടങ്ങും. ആദ്യമാദ്യം സ്വാഭാവികമായും സൗഹാര്‍ദ്ദപരമായും ആയിരിക്കും ചാറ്റിംഗ്. പിന്നിട് അശ്ലീല മെസേജുകളുടെ പെരുമഴയായിരിക്കും. ഇതിന്റെ യാഥാര്‍ഥ്യം യഥാര്‍ഥ ആള്‍ അറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാകും.

ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഭൂരിഭാഗത്തിനും പരിഹാരം കണ്ടിട്ടുണ്ടെന്നും റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.ചാരിറ്റിയുടെ മറവിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ചാരിറ്റിക്കു വേണ്ടി പണം അഭ്യര്‍ഥിക്കുന്ന സംഭവം പതിവായിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത മുതലെടുത്താണ് ഇത്തരം തട്ടിപ്പു നടക്കുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം പലരുടെയും അക്കൗണ്ടുകള്‍ ഇങ്ങനെ വ്യാജമായി നിര്‍മ്മിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു പാടു പേര്‍ക്കാണ് പണം നഷ്ടമായത്. ഫേസ്ബുക്കിന്റെ പാസ് വേര്‍ഡ് സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുള്ളവരുടെ അക്കൗണ്ടുകളാണ് കൂടുതല്‍ ഹാക്ക് ചെയ്ത് ഉപയോഗിക്കുന്നതെന്നും കൂടുതല്‍ സുരക്ഷിതമായ പാസ്് വേഡ് ഉപയോഗിക്കണമെന്നും എസ് പി പറഞ്ഞു.

Next Story

RELATED STORIES

Share it