സ്വര്‍ണക്കടത്ത്: മുഖ്യപ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി
കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ് , സരിത്,സന്ദീപ് നായര്‍ എന്നിവരെ ജയില്‍ വാര്‍ഡന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി. പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്രബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. എറണാകുളത്തെ പ്രത്യേക അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ് , സരിത്,സന്ദീപ് നായര്‍ എന്നിവരെ ജയില്‍ വാര്‍ഡന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി.
പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അന്വേഷണസംഘം കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് കോടതി അനുമതി നല്‍കിയത്. സ്വപ്‌ന സുരേഷ് അടക്കമുളള പ്രതികളുടെ മൊബൈല്‍ ഫോണില്‍ ലഭിച്ച വിവരങ്ങളുടെ പകര്‍പ്പ് എന്‍ ഐ എ കഴിഞ്ഞ ദിവസം കസ്റ്റംസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ചോദ്യം ചെയ്യലിനു കസ്റ്റംസ് അനുമതി തേടിയത്.
RELATED STORIES
ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMTകിരീട ഫേവററ്റുകള്‍ വീണു; ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്
22 Jan 2023 5:30 PM GMT