Football

എടികെ മോഹന്‍ ബഗാനിലേക്ക് നോങ്ദാംബ നവോറെമിന്റെ കൈമാറ്റം; സാധൂകരിച്ച് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്ലെയര്‍ സ്റ്റാറ്റസ് കമ്മിറ്റി വിധി പ്രഖ്യാപിച്ചതോടെ താരത്തിന്റെ കൈമാറ്റം എല്ലാ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് സാധുതയുള്ളതാണെന്ന് തെളിതായി കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ് മെന്റ് വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് എടികെഎംബിയിലേക്ക് കൈമാറ്റം ചെയ്യുന്ന സമയത്ത് താരം കളിക്കാന്‍ പൂര്‍ണമായും അനുയോജ്യനായിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

എടികെ മോഹന്‍ ബഗാനിലേക്ക് നോങ്ദാംബ നവോറെമിന്റെ കൈമാറ്റം; സാധൂകരിച്ച് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍
X

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരമായിരുന്ന നോങ്ദാംബ നവോറെമിന്റെ എടികെ മോഹന്‍ബഗാനിലേക്കുള്ള കൈമാറ്റം സംബന്ധിച്ച വിവാദത്തില്‍, ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്ലെയര്‍ സ്റ്റാറ്റസ് കമ്മിറ്റി വിധി പ്രഖ്യാപിച്ചതോടെ താരത്തിന്റെ കൈമാറ്റം എല്ലാ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് സാധുതയുള്ളതാണെന്ന് തെളിതായി കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ് മെന്റ് വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് എടികെഎംബിയിലേക്ക് കൈമാറ്റം ചെയ്യുന്ന സമയത്ത് താരം കളിക്കാന്‍ പൂര്‍ണമായും അനുയോജ്യനായിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ടീം സംവിധാനം, ടീം അംഗങ്ങള്‍, മാനേജ്മെന്റ് എന്നിവ സംബന്ധിച്ച് കളിക്കളത്തിലും മൈതാനത്തിന് പുറത്തും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എല്ലായ്പ്പോഴും ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത്, ഇക്കാരണത്താല്‍ വിധി നീതീകരിക്കപ്പെടുന്നുണ്ട്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ക്ലബ്ബ് താരകൈമാറ്റം നടത്തിയതെന്ന് എഐഎഫ്എഫിന്റെ പ്രസ്താവന സ്പഷ്ടമാക്കുകയും തെളിയിക്കുകയും ചെയ്യുന്നുവെന്നതില്‍ സംശയമില്ല. കളിക്കാരെ സംബന്ധിച്ച് എഐഎഫ്എഫിന്റെയും ഫിഫയുടെയും എല്ലാ പെരുമാറ്റചട്ടങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കര്‍ശനമായി പിന്തുടരുന്നുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.

നോങ്ദാംബ നവോറെമിനെ കൈമാറ്റം ചെയ്തതിന് ശേഷമാണ് വിധി വന്നത്. താരത്തിന് പരിക്കേറ്റതിനാല്‍ കൈമാറ്റം അസാധുവാണെന്നും എടികെയക്ക് ഉണ്ടായ നഷ്ടത്തിന് കെബിഎഫ്സി നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു എടികെയുടെ പരാതി. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ തെറ്റായി ചിത്രീകരിക്കുകയും, ക്ലബ് താരത്തെ എടികെയിലേക്ക് അധാര്‍മികമായ രീതീയില്‍ കൈമാറ്റം ചെയ്തുവെന്ന രീതിയിലും 2020 ഡിസംബര്‍ 28നാണ് വിവാദമുണ്ടായത്. മറ്റ് ക്ലബ് അംഗങ്ങളുള്‍പ്പെടെ ആരെയും ബാധിക്കുന്ന തരത്തില്‍ അധാര്‍മികമായ ഒരു നടപടിയും ക്ലബ് ഒരിക്കലും സ്വീകരിക്കുകയോ പ്രയോഗിക്കുകയോ ചെയ്യില്ലെന്നതിന്റെ നേര്‍സാക്ഷ്യത്തിന് തെളിവ് കൂടിയാണ് വിധിയെന്നും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ക്ലബ്ബിനെയും തങ്ങളുടെ താരങ്ങളെയും സംബന്ധിച്ച നിയമങ്ങളും നിയന്ത്രണങ്ങളും തങ്ങള്‍ എല്ലായ്പ്പോഴും പിന്തുടരുന്നുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഫുട്ബോള്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ് പറഞ്ഞു. ടീമിനെയോ അല്ലെങ്കില്‍ താരങ്ങളുടെ കൈമാറ്റമോ സംബന്ധിച്ച് ഒരിക്കലും അധാര്‍മികമായ നീക്കങ്ങള്‍ തങ്ങള്‍ നടത്തില്ല. മുഴുവന്‍ ടീം അംഗങ്ങളെയും പിന്തുണക്കുകയും അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നതിന് പുറമെ, തങ്ങളുടെ താരങ്ങള്‍ എല്ലായ്പ്പോഴും തങ്ങളുടെ മുന്‍ഗണനയാണെന്ന് മാനേജ്മെന്റ് ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു.

Next Story

RELATED STORIES

Share it