Home > of
You Searched For "of "
ശ്രീചിത്ര മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചുമതലയേറ്റു
26 Feb 2021 10:29 AM GMTആസ്റ്റര്‍ മെഡ്സിറ്റി ക്ലിനിക്കല്‍ എക്സലന്‍സ് ഹെഡ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജി ആയിട്ടാണ് ഡോ. ആശ കിഷോര്‍ ചുമതലയേറ്റത്.ശ്രീചിത്രയിലെ 28 വര്‍ഷങ്ങള്‍ നീണ്ട സേവനത്തിന് ശേഷമാണ് ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തുന്നത്
'ജീവജലത്തിന് ഒരു മണ്‍പാത്രം'' ലോകരാജ്യങ്ങളിലേക്ക്
24 Feb 2021 1:58 PM GMTഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും ലോകരാജ്യങ്ങളിലേക്കും ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിയുടെ സന്ദേശം എത്തിക്കാനുള്ള ദൗത്യത്തിലാണ് ശ്രീമന്നാരായണന്റെ മിഷന്. ഗാന്ധിജിയുടെ മഹാരാഷ്ട്ര വാര്‍ധയിലെ സേവാഗ്രാം ആശ്രമം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്
കേരള ബാങ്കിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു
15 Feb 2021 4:01 PM GMTപിഎസ്സിക്കു വിടാത്ത തസ്തികളിലേക്കാണ് നിയമനം നടത്താന്‍ തീരുമാനിച്ചതെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചുവെങ്കിലും ഈ വാദം കോടതി അംഗീകരിച്ചില്ല. കേരള ബാങ്കില്‍ ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ മുതല്‍ പ്യൂണ്‍ വരെയുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിനു പിഎസ്സിക്കു മാത്രമാണ് അധികാരമെന്നു ഹരജിക്കാര്‍ ബോധിപ്പിച്ചു
എല്‍ജെഡിയിലെ ഒരു വിഭാഗം ജനതാദള്‍ സെക്യുലറിലേക്ക്;മാര്‍ച്ച് ആറിന് ലയന സമ്മേളനം
11 Feb 2021 4:36 AM GMTരാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ എല്‍ ജെ ഡിയുടെ അസ്തിത്വം നഷ്ടപെട്ട സാഹചര്യത്തിലാണ് രാഷ്ട്രീയ നയം, പരിപാടി, ആദര്‍ശം എന്നിവയില്‍ വ്യത്യാസമില്ലാത്ത ജെ ഡി എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി. ജനതാദള്‍ സെക്കുലറില്‍ ലയിക്കണമെന്ന് എല്‍ജെഡി സംസ്ഥാന നേതൃത്വം നേരത്തെ തീരുമാനിച്ചതാണെങ്കിലും ഒരു വിഭാഗം നേതാക്കള്‍ ഇതിന് ഇപ്പോഴും എതിരു നില്‍ക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് അഗസ്റ്റിന് കോലഞ്ചേരി പറഞ്ഞു
സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കരുതെന്ന്; ഹൈക്കോടതിയില്‍ ഹരജി
10 Feb 2021 2:57 PM GMTഔര്‍ ഇന്‍ഡിപെന്‍ഡന്റ് ഓര്ഗനൈസേഷന് ഓഫ് പീപ്പിള്‍ പബ്ലിക് ട്രസ്റ്റ് ആണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തികള്‍ പുനര്‍ നിര്‍ണയിക്കും : മന്ത്രി കെ രാജു
22 Jan 2021 12:37 PM GMTഏഷ്യയിലെ തന്നെ പ്രധാന പക്ഷി സങ്കേതമായ കോതമംഗലം മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതത്തെ 1983 ല്‍ ഡോ. സലിം അലി പക്ഷി സങ്കേതമായി പ്രഖ്യാപിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ കൂടി ഉള്‍പ്പെടുത്തി ആണ് നിലവില്‍ അതിര്‍ത്തി നിശ്ചയിച്ചിട്ടുള്ളത്
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡല്‍; എറണാകുളം ജില്ലയിലെ ജേതാക്കള്‍ക്ക് സമ്മാനിച്ചു
7 Jan 2021 9:16 AM GMTഎക്സെസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി എന്‍ സുദീര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ എസ് ജയന് , കെ ആര് രാമ പ്രസാദ്, ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ഷാഡോ ടീമിലെ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) എന്‍ ജി അജിത്ത് കുമാര്‍ , സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍ ഡി ടോമി എന്നിവര്‍ക്കാണ് സമൂഹത്തിന്റെ പൊതുമായ നന്മയെ കരുതി ചെയ്യുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നല്കി ആദരിച്ചത്
കവര്‍ച്ചപ്രതിരോധിച്ച ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം: മുഖ്യപ്രതി അറസ്റ്റില്‍
1 Jan 2021 3:04 PM GMTതോപ്പുംപടി, രാമേശ്വരം ,മലര് കണ്ടം വീട്ടില്‍ വിഷ്ണു (മൈന്‍ഡ് കണ്ണന്-28)വിനെയാണ് സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30 മണിക്ക് എറണാകുളം ചിറ്റൂര്‍ റോഡില്‍ എസ്ആര്‍വി സ്കൂളിനടുത്ത് ആയിരുന്നു സംഭവം
കൊവിഡ് : ആലപ്പുഴയില്‍ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു
12 Dec 2020 12:03 PM GMTജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം (കണ്ടെയ്ന്മെന്റ് സോണില്‍ ഒഴികെ) രാവിലെ 7 മുതല്‍ രാത്രി 9 മണി വരെയാണ്. ഹോട്ടലുകളില്‍ (കണ്ടെയ്ന്മെന്റ് സോണില്‍ ഒഴികെ) എത്തുന്നവര്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 മണിവരെയും ഇരുത്തി ഭക്ഷണം നല്‍കാനും പാഴ്സല്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെയും വിതരണം ചെയ്യാനും അനുമതി
കാറില്‍ നായയെ കെട്ടിവലിച്ച സംഭവം: വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കണമെന്ന് പോലിസ്; ആര്‍ടിഒയ്ക്ക് റിപോര്‍ട് നല്കി
12 Dec 2020 11:35 AM GMTനായയെ കെട്ടിവലിക്കാന്‍ ഉപയോഗിച്ച കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ ചാലക്ക കോന്നം വിട്ടില്‍ യൂസഫിനെ ഇന്നലെ തന്നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസ് രജിസ്റ്റര്‍ ചെയ്ത ചെങ്ങമനാട് പോലിസ് യൂസഫിനെ അറസ്റ്റു ചെയ്യുകയായിരുന്നു
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രമായി മാറി; കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് വിലക്ക്
30 Nov 2020 7:00 AM GMTഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സിസ്റ്റം 7.5ത്ഥ ച അക്ഷാംശത്തിലും 88.0ത്ഥഋ രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 750 കിമീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 1150 കിമീ ദൂരത്തിലുമാണ്.ഈ സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചതായി ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും
ആയുര്‍വേദത്തിന്റെ വളര്‍ച്ചയില്‍ കേരളത്തിന് നിര്‍ണ്ണായക പങ്ക്: മാലിദ്വീപ് മന്ത്രി ഐഷത്ത് മുഹമ്മദ് ദീദി
13 Nov 2020 12:02 PM GMTഎല്ലാ വിധ രോഗ ചികില്‍സയ്ക്കുള്ള പുരാതന സാങ്കേതിക ചികില്‍സാ രീതികളില്‍ ഒന്നാണ് ആയുര്‍വേദം. ശാരീരിക രോഗങ്ങള്‍ ഭേദമാക്കുന്നതിനൊപ്പം ആയുര്‍വേദം രോഗപ്രതിരോധത്തിനും ഊന്നല്‍ നല്കുന്നു. ഇത് നമ്മുടെ ശരീരത്തിനേയും മനസ്സിനേയും പുനരുജ്ജീവിപ്പിക്കുന്നതിനും ദൈനംദിന ജീവിതത്തില്‍ പാലിക്കേണ്ടതായ ചിട്ടകളെ കുറിച്ചും പ്രതിപാദിക്കുന്നു. ആയുര്‍വേദം ലോകത്തിന്റെ എല്ലാകോണുകളിലും എത്തിച്ചേരേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു
ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടിയുടെ മരണം: മെഡിക്കല്‍ പാനല്‍ ഉടന്‍ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
10 Nov 2020 8:15 AM GMTമൂന്ന് വയസ്സുകാരന് ആലുവ സ്വദേശി പൃഥ്വിരാജ് ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തിലാണ് എക്സ്പെര്‍ട്ട് മെഡിക്കല്‍ പാനലിന് രൂപം നല്കാന് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്.എക്സ്പെര്‍ട്ട് മെഡിക്കല്‍ പാനല്‍ രൂപീകരിച്ചാല്‍ മാത്രമേ മരണത്തിന്റെ യഥാര്‍ഥ കാരണം അറിയാന്‍ കഴിയുകയുള്ളുവെന്ന് എറണാകുളം റൂറല്‍ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചിരുന്നു.
കപ്പല്‍ നിര്‍മാണ രംഗത്ത് കൊച്ചി കപ്പല്‍ശാലയും ഇറ്റാലിയന്‍ കമ്പനി ഫിന്‍കന്‍ത്യേറിയും കൈകോര്‍ക്കുന്നു
27 Oct 2020 2:25 PM GMTകപ്പല്‍ രൂപകല്‍പ്പന, നിര്‍മാണം, അറ്റകുറ്റപ്പണി, മറീന്‍ ഉപകരണങ്ങളുടെ ഉല്‍പ്പാദനം എന്നിവയ്ക്കു പുറമെ നൈപ്യുണ്യ വികസനം, പരിശീലനം എന്നീ രംഗങ്ങളിലാണ് ഇരു കമ്പനികളും കൈകോര്‍ക്കുന്നത്. ഇതുസംബന്ധിച്ച ധാരണാ പത്രം കൊച്ചി കപ്പല്‍ശാലാ ഡയറക്ടര്‍ (ടെക്നിക്കല്‍) ബിജോയ് ഭാസ്ക്കറും ഫിന്‍കന്‍ത്യേറി നേവല്‍ വെസല്‍ ബിസിനസ് യൂണിറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് അകില്ലെ ഫുല്‍ഫാരോയും വിഡിയോ കോണ്‍ഫറന്‍സിലൂടെ ഒപ്പിട്ടു
മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം;കേരള തീരത്ത് മല്‍സ്യ ബന്ധനത്തിന് പോകാന്‍ പാടില്ല
23 Sep 2020 9:13 AM GMTകേരള - കര്‍ണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കുട്ടനാട്,ചവറ ഉപതിരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി
14 Sep 2020 1:59 PM GMTതിരഞ്ഞെടുപ്പ് തിയതിയോ സമയക്രമമോ പ്രഖ്യാപിച്ചിട്ടില്ലെന്നു തിരഞ്ഞെടുപ്പു കമ്മീഷന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹരജി തള്ളിയത്